ചെന്നെ: തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. പാര്‍ട്ടി രാഷ്ട്രീയകാര്യസമിതി ചേര്‍ന്നാണ് തീരുമാനിക്കുക. മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന് പാര്‍ട്ടി ഉന്നതതല സമിതി വ്യക്തമാക്കിയിരുന്നു. 12 അപേക്ഷകളാണ് ഇതുവരെ കിട്ടിയത്. മുന്‍ എംഎല്‍എ വി. മധുസൂദനനെ മത്സരിപ്പിക്കണം എന്നാണ് പനീര്‍ശെല്‍വം പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇതിന് മുഖ്യമന്ത്രി പളനിസാമി വഴങ്ങിയിട്ടില്ല. പാര്‍ട്ടി ഉന്നതതലസമിതിയില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം രാഷ്ട്രീയകാര്യസമിതിയ്ക്ക് വിട്ടത്.