വീട്ടുപകരണങ്ങൾ വാങ്ങാനുള്ള പണമോ വീടുവെയ്ക്കാനുള്ള തുകയോ താല്ക്കാലികാശ്വാസമായി അനുവദിച്ച 10,000 രൂപയോ ഇവർക്ക് ഇതുവരെയും കിട്ടിയിട്ടില്ല. ഇവരുടെ റേഷൻകാർഡ് അപേക്ഷക്കൊപ്പം നൽകാത്തതാണ് ആനുകൂല്യം ലഭിക്കാത്തതെന്നാണ് വില്ലേജ് അധികൃതരുടെ വിശദീകരണം. 

കോട്ടയം: പ്രളയത്തിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ടിട്ടും ഒരു രൂപ പോലും ആനുകൂല്യം ലഭിക്കാത്ത ആളാണ് കോട്ടയം കുടുത്തുരുത്തി എഴുമാത്തുരുത്തിലെ തങ്കമ്മ ഉദയൻ. അപേക്ഷ നൽകി ഒരു മാസം കഴിഞ്ഞിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആനുകൂല്യം വൈകിക്കുകയാണ്.

വെള്ളപ്പൊക്കത്തിൽ കിടപ്പാടം ഉൾപ്പടെ സർവ്വവും നശിച്ച തങ്കമ്മ ഉദയന് ആ ദിനങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും കരച്ചിലടക്കാൻ കഴിയില്ല. പഞ്ചായത്തിന്റ സഹായത്തോടെ 2007ൽ നിർമ്മിച്ച വീടാണ് മഹാപ്രളയത്തിൽ ഇല്ലാതായത്. വിദ്യാർത്ഥിയായ മകൻ ദുരിതാശ്വാസക്യാമ്പിലും തങ്കമ്മയും ഭർത്താവും ബന്ധുവിട്ടിലും കഴിഞ്ഞു. കടുത്തുരുത്തി എഴുമാന്തുരുത്തിലെ വീട്ടിലേക്ക് മടങ്ങി വന്നപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. ഉടൻ അധികൃതരെ അറിയിച്ചു

വീട്ടുപകരണങ്ങൾ വാങ്ങാനുള്ള പണമോ വീടുവെയ്ക്കാനുള്ള തുകയോ താല്ക്കാലികാശ്വാസമായി അനുവദിച്ച 10,000 രൂപയോ ഇവർക്ക് ഇതുവരെയും കിട്ടിയിട്ടില്ല. ഇവരുടെ റേഷൻകാർഡ് അപേക്ഷക്കൊപ്പം നൽകാത്തതാണ് ആനുകൂല്യം ലഭിക്കാത്തതെന്നാണ് വില്ലേജ് അധികൃതരുടെ വിശദീകരണം. 

ഇപ്പോൾ അപ്പീൽ നൽകിയിട്ടുണ്ട്. മൂന്ന് സെന്റ സ്ഥലത്ത് ഫ്ലക്സ് ബോർഡ് വെച്ചുണ്ടാക്കിയ താല്ക്കാലിക വീട്ടിലാണ് ഇവരുടെ താമസം. ഇതുപോലെ 47 അപേക്ഷകൾ മുട്ടുചിറ വില്ലേജിന് കീഴിൽ മാത്രമുണ്ട്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആനുകൂല്യങ്ങൾ മുടക്കുമ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുയാണ് ഇവർ