ലക്നോ: ഉത്തർപ്രദേശിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ബിജെപി മുന്നേറ്റത്തിന്‍റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. മോദി ഇഫക്ടാണ് ബിജെപിയുടെ മുന്നേറ്റത്തിനു കാരണമെന്ന് ബിജെപി കേന്ദ്ര നേതാക്കൾ പറഞ്ഞു. 14 വർഷത്തിനു ശേഷമാണ് യുപിയിൽ ബിജെപി അധികാരത്തിലേക്കു വരുന്നത്. 

അതേസമയം പഞ്ചാബിൽ തോൽവി സമ്മതിച്ചതായി ബിജെപി അകാലിദൾ സഖ്യം അറിയിച്ചു. കോണ്‍ഗ്രസ് 60 സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്.. ബിജെപി അകാലിദൾ സഖ്യത്തിന് 30 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. ആംആദ്മി മൂന്നാം സ്ഥാനത്തേക്കു പോയിരുന്നു. എന്നാല്‍ ഉത്തരാഖണ്ഡില്‍ ഭരണം തിരിച്ചുപിടിച്ച ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. മണിപ്പൂരിലും ബിജെപി സഖ്യം മുന്നേറ്റമുണ്ടാക്കി.