പൊലീസിനെ ഉപയോഗിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമം അപകടകരമാണ്. ഇത് കര്‍ശനമായി നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കണം. കേരളാ പൊലീസിന്റെ മേലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയന്‍. അതുകൊണ്ടാണ് വി.എസ്. അച്യുതാനന്ദന്‍ പോലും ആഭ്യന്തര വകുപ്പിനെതിരെ രംഗത്തു വന്നത്.
പിണറായി വിജയന്‍ ആഭ്യന്തരം ഒഴിയണമെന്നാണ് വിഎസ് പറയാതെ പറഞ്ഞത്. ഇത് പരിഗണിച്ചെങ്കിലും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. പൊലീസിനെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിക്കുണ്ടായ പരാജയം മറയ്ക്കാന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരെ ബലിയാടാക്കുകയാണെന്നും രമേശ് പറഞ്ഞു.
