ജവാൻമാർ കൊല്ലപ്പെട്ടപ്പോൾ ദേശീയ ദുഃഖാചരണം പോലും പ്രഖ്യാപിക്കാതെ മൂന്ന് മാസത്തിനപ്പുറം നടക്കാൻ പോകുന്ന ക്രിക്കറ്റ് മാച്ച് വേണ്ടാതെ വയ്ക്കുന്നതാണോ വേണ്ടതെന്ന് തരൂർ ചോദിക്കുന്നു.
ദില്ലി: പുൽവാമ ഭീകരാക്രമണത്തിന്‍റെ പേരിൽ ലോകകപ്പ് ക്രിക്കറ്റിൽ നിന്ന് ഇന്ത്യ പിന്മാറരുതെന്ന് ശശി തരൂർ എംപി, പൊരുതുന്നതിന് മുൻപേ തോൽവി സമ്മതിക്കുന്നത് പോലെയായിരിക്കും ഇതെന്നും കാർഗിൽ യുദ്ധകാലത്ത് പോലും ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടെന്നും തരൂർ ഓർമ്മിപ്പിച്ചു.
ജവാൻമാർ കൊല്ലപ്പെട്ടപ്പോൾ ദേശീയ ദുഃഖാചരണം പോലും പ്രഖ്യാപിക്കാതെ മൂന്ന് മാസത്തിനപ്പുറം നടക്കാൻ പോകുന്ന ക്രിക്കറ്റ് മാച്ച് വേണ്ടാതെ വയ്ക്കുന്നതാണോ വേണ്ടതെന്ന് തരൂർ ചോദിക്കുന്നു. ഒരു മാച്ച് വേണ്ടെന്ന് വയ്ക്കുന്നത് ഗൗരവകരമായ മറുപടിയല്ലെന്ന് പറഞ്ഞ തരൂർ ബിജെപി സ്വന്തം പിടിപ്പുകേട് മറച്ച് വയ്ക്കാൻ പുകമറ സൃഷ്ടിക്കുകയാണെന്ന് ആരോപിച്ചു
1999ൽ കാർഗിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് പോലും ഇന്ത്യ പാക്കിസ്ഥാനുമായി വേൾഡ് കപ്പ് കളിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്, ഈ വർഷം മാച്ച് വേണ്ടെന്ന് തീരുമാനിച്ചാൽ അത് രണ്ട് പോയിന്റ് നഷ്ടമാകുന്നതിനുപരി പരിശ്രമിക്കുക പോലും ചെയ്യാതെ തോൽക്കുന്നതിനു തുല്യമായിരിക്കുമെന്നും തരൂർ പറഞ്ഞു.
