Asianet News MalayalamAsianet News Malayalam

മോഷണ വസ്തു പങ്കുവയ്ക്കുന്നതിനിടയിലെ തര്‍ക്കത്തില്‍ യുവാവിനെ കൊന്ന് കുഴിച്ച് മൂടിയ പ്രതി അറസ്റ്റില്‍

കഠിനംകുളം സ്വദേശി ആകാശനെയാണ് കഴുത്തു ഞെരിച്ചുകൊന്ന ശേഷം ശുചീന്ദ്രന് സമീപം കൊണ്ടുപോയി കത്തിച്ചത്. ബൈക്കുമോഷ്ടാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ആകാശിൻറെ തിരോധാനത്തിലേക്ക് കൂടി ഷാഡോ പൊലീസിൻ അന്വേഷണം നീങ്ങിയത്

The accused has been arrested for dumping a young man in a dispute over the sharing of the theft
Author
Thiruvananthapuram, First Published Sep 21, 2018, 6:11 AM IST

തിരുവനന്തപുരം: മോഷണ മുതൽ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊന്ന് ചുട്ടെരിച്ച കേസിൽ ഒന്നാം പ്രതിയെ പൊലീസ് പിടികൂടി. വലിയതുറ സ്വദേശി അനു അജുവിനെയാണ് ഷാഡാ പൊലിസ് പിടികൂടിയത്.

കഠിനംകുളം സ്വദേശി ആകാശനെയാണ് കഴുത്തു ഞെരിച്ചുകൊന്ന ശേഷം ശുചീന്ദ്രന് സമീപം കൊണ്ടുപോയി കത്തിച്ചത്. ബൈക്കുമോഷ്ടാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ആകാശിൻറെ തിരോധാനത്തിലേക്ക് കൂടി ഷാഡോ പൊലീസിൻ അന്വേഷണം നീങ്ങിയത്. 

അനു അജുവിൻറെ രണ്ടാം ഭാര്യ രേഷ്മയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണം കൊലപാതകം തെളിഞ്ഞത്. മോഷണ മുതൽ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ രേഷ്ടമയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. 

അനു അജുവും കൂട്ടുകാരനായ ജിത്തുമാണ് കഴുത്ത് ഞെരിച്ച് കൊന്നതെന്ന് കണ്ടെത്തിയിരുന്നു. രേഷമെയയും അനു അജുവിൻറെ അമ്മ അൽഫോണയെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഒളിവിലായിരുന്ന അനുവിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. മറ്റൊരു പ്രതിയായ ജിത്തുവിനെ മറ്റൊരു മോഷണ ക്കേസിൽ പ്രതി പിടികൂടിയിരുന്നു.

Follow Us:
Download App:
  • android
  • ios