റേഡിയേറ്ററില്‍ നിന്നും തീ ഉയരുന്നത് കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ മറ്റ് അപകടം ഒന്നും ഉണ്ടായില്ല.

ആലപ്പുഴ: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഹരിപ്പാട് ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിന് തെക്കുവശത്ത് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. 

റേഡിയേറ്ററില്‍ നിന്നും തീ ഉയരുന്നത് കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ മറ്റ് അപകടം ഒന്നും ഉണ്ടായില്ല. കാറില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത എസ് ബി ഐ ശാഖയില്‍ നിന്നും അഗ്‌നിശമന ഉപകരണം കൊണ്ടു വന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഹരിപ്പാട് നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്. ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായി.