പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് പ്രതി റിമാന്റില്‍

First Published 6, Mar 2018, 5:30 PM IST
The case relates to a case of rape of a minor girl
Highlights
  • പെണ്‍കുട്ടിയെയും കുടുംബത്തേയും നേരത്തെ അറിയാമായിരുന്ന പ്രതി വീട്ടില്‍ ആളില്ലാത്ത സമയത്ത് പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് കേസ്.

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുങ്ങിയ പ്രതി കോടതിയില്‍ കീഴടങ്ങി. ഒളവണ്ണ കൊടിനാട്ട് മുക്ക് സ്വദേശി ജിജു എന്ന കുഞ്ഞിമോനാണ് (32) കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇയാള്‍ കോഴിക്കോട് പോപ്‌സോ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ കോടതി റിമാന്റ് ചെയ്തു. 

ആഴ്ചകള്‍ക്ക് മുമ്പ് ഒളവണ്ണ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നല്ലളം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പെണ്‍കുട്ടിയെയും കുടുംബത്തേയും നേരത്തെ അറിയാമായിരുന്ന പ്രതി വീട്ടില്‍ ആളില്ലാത്ത സമയത്ത് പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് കേസ്. പെണ്‍കുട്ടി അസ്വസ്ഥത കാണിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസ് കേസെടുത്തതോടെ ഇയാള്‍ മുങ്ങുകയായിരുന്നു.
 

loader