ബിജെപി 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വാദവുമായി കുമാരസ്വാമി രംഗത്തെത്തി.  

ബംഗളൂരു: ബിജെപിയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസി കണ്ടു. അടിയന്തര സാഹചര്യം പരിഗണിച്ച് സുപ്രീംകോടതി രജിസ്ട്രാര്‍ അല്പസമയത്തിനകം ചീഫ് ജസ്റ്റിസിനെ കാണും. 

നാളെ രാവിലെ 9.30 നാണ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്. ഈയൊരു അടിയന്തര സാഹചര്യം പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതിനാല്‍ അടിയന്തരസാഹചര്യം പരിഗണിച്ച് ഇന്ന് രാത്രിതന്നെ വാദം കേള്‍ക്കണെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

ചീഫ് ജസ്റ്റിസിന്റെ വസതിക്കുമുന്നില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്. ഇതിനിടെ ബിജെപി 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വാദവുമായി കുമാരസ്വാമി രംഗത്തെത്തി.