കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം പണം ആവശ്യപ്പെട്ട സാഹചര്യത്തില്‍ സമീഷ് വിജിലന്‍സിനെ സമീപിപ്പിക്കുകയും വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പണം സമീഷ് അടിമാലിയിലെത്തി കൈമാറുകയും ചെയ്തു. തുടര്‍ന്ന് വിജിലന്‍സ് ഈ രണ്ട് ഉദ്യോഗസ്ഥരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇടുക്കി: കഞ്ചാവ് കേസ്സില് പ്രതിയാക്കാതിരിക്കാന് കൈക്കൂലി ആവശ്യപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥനെ, വിജിലന്സിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ച യുവാവിനെ വീണ്ടും കഞ്ചാവ് കേസ്സില് പ്രതിയാക്കാന് നീക്കം നടക്കുന്നതായി ആരോപണം. 2010 ല് കഞ്ചാവ് കേസ്സില് പിടിക്കപ്പെട്ട രാജാക്കാട് സ്വദേശി മറ്റത്തില് സമീഷാണ് എക്സൈസ് ഉദ്യോഗസ്ഥനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
2010 ല് തിങ്കള്ക്കാട് സ്വദേശിയായ സുഹൃത്തിന്റെ വീട്ടില് കിടന്നുറങ്ങുന്ന സമയത്ത് വെളുപ്പിനാണ് എക്സൈസ് റെയിഡ് നടത്തി സുഹൃത്തായ മെല്ബിന്റെ പുരയിടത്തില് നിന്നും കഞ്ചാവ് കണ്ടെത്തുന്നത്. എന്നാല് ഈ കേസ്സുമായി ഒരു ബന്ധവുമില്ലാതിരുന്ന തന്നെയും കേസ്സില് പ്രതി ചേര്ക്കുകയായിരുന്നെന്നും തുടര്ന്ന് കേസ്സില് നിന്നും ഒഴിവാക്കുന്നതിന് എക്സൈസ് ഉദ്യോഗസ്ഥരായ ജോസ് മാത്യുവും, തങ്കച്ചനും പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് സമീഷ് ആരോപിച്ചു.
കേസില് ജാമ്യത്തില് ഇറങ്ങിയതിന് ശേഷം പണം ആവശ്യപ്പെട്ട സാഹചര്യത്തില് സമീഷ് വിജിലന്സിനെ സമീപിപ്പിക്കുകയും വിജിലന്സിന്റെ നിര്ദ്ദേശ പ്രകാരം ഉദ്യോഗസ്ഥര് ആവശ്യപ്പെട്ട പണം സമീഷ് അടിമാലിയിലെത്തി കൈമാറുകയും ചെയ്തു. തുടര്ന്ന് വിജിലന്സ് ഈ രണ്ട് ഉദ്യോഗസ്ഥരെയും കസ്റ്റഡിയില് എടുക്കുകയായിരുന്നു.
ഇതിന്റെ വൈരാഗ്യം തീര്ക്കുന്നതിനായി നിലവില് തന്റെ വീട്ടില് കഞ്ചാവ് ഒളുപ്പിച്ച് വച്ച് തന്നെ കുടുക്കുന്നതിനായി രാജാക്കാട് കേന്ദ്രീകരിച്ചുള്ള മാഫിയാ സംഘത്തിന് ഉദ്യോഗസ്ഥന് കൊട്ടേഷന് നല്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര് തന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്നും സമീഷ് ആവശ്യപ്പെട്ടു. തന്നെ വീണ്ടും കള്ളക്കേസില് കുടുക്കുന്നതിന് ശ്രമം നടത്തുന്നത് സംബന്ധിച്ച് സമീഷ് രാജാക്കാട് പോലീസില് പരാതി നല്കി.
