ഇതാ പൂനത്തിന് 2018 ലോകകപ്പ് കാലത്ത് ഒരു പിന്‍ഗാമി

മോസ്കോ: പൂനം പാണ്ഡേ എന്ന മോഡല്‍ ഇന്ത്യയില്‍ അറിയപ്പെട്ടത് 2011 ക്രിക്കറ്റ് ലോകകപ്പോടെയാണ്. ഇന്ത്യ ചാമ്പ്യന്മാരായാല്‍ പരസ്യമായി തുണി ഉരിയുമെന്ന് പ്രഖ്യാപനം നടത്തിയ മോഡല്‍ എന്നാല്‍ വാക്ക് പാലിച്ചില്ലെന്നതാണ് സത്യം. ഇതാ പൂനത്തിന് 2018 ലോകകപ്പ് കാലത്ത് ഒരു പിന്‍ഗാമി. റഷ്യയില്‍ പെറു ടീമിന്‍റെ കടുത്ത ആരാധികയും മോഡലുമായ നിസ്സു ഗൗട്ടിയാണ് ഇക്കാര്യത്തില്‍ വാര്‍ത്ത സൃഷ്ടിക്കുന്നത്.

പെറു ദേശീയ ടീമിന്റെ കാമുകി എന്നു സ്വയം വിശേഷിപ്പിക്കുന്ന ടീം ഗോളടിച്ചാല്‍ തന്നെ ടോപ് ലെസ്സാകും എന്നാണ് പറയുന്നത്. ലാറ്റിനമേരിക്കയിലെ ഏറ്റവും പോപ്പുലറായ സൂപ്പര്‍ഫാനായ കക്ഷിയുടെ മോഹം പക്ഷേ ടീം പൂവണിയിച്ചില്ലെന്ന് മാത്രം. ആദ്യ മത്സരത്തില്‍ ഇറങ്ങിയ പെറു ഡെന്മാര്‍ക്കിനോട് ഒരു ഗോളിന് തോറ്റു. ഗ്രൂപ്പ് സിയിലെ ആദ്യ മോഹം പൊലിഞ്ഞെങ്കിലൂം വാഗ്ദാനത്തില്‍ നിന്നും പിന്മാറാന്‍ നിസ്സു ഒരുക്കമല്ല. ചൊവ്വാഴ്ച ഓസീസിനെതിരേ നടക്കുന്ന മത്സരത്തിലേക്കും വാഗ്ദാനം എറിഞ്ഞിട്ടുണ്ട്. 

അതേസമയം നിസ്സുവിന്റെ ഇത്തരം വാഗ്ദാനം പുതിയതല്ല. രണ്ടു വര്‍ഷം മുമ്പ് മോണ്ടിവീഡിയോയില്‍ നടന്ന മത്സരത്തില്‍ പെറുവിനെ ലൂയിസുവാരസിന്റെ ഉറുഗ്വേ തോല്‍പ്പിച്ചാല്‍ താന്‍ എല്ലാം ഊരിയെറിഞ്ഞ് ഉറുഗ്വേയുടെ കിറ്റ് ധരിക്കുമെന്ന് പറഞ്ഞിരുന്നു.

നിസ്സു വാക്കു പറഞ്ഞാല്‍ വാക്കാണ്. ലോകകപ്പ് യോഗ്യതയ്ക്കായി കടുത്ത മത്സരം നടക്കുന്ന ലാറ്റിനമേരിക്കിയില്‍ വെനസ്വേലയ്‌ക്കെതിരേ പെറു ജയിച്ച് സീറ്റ് ഉറപ്പിച്ചപ്പോള്‍ വസ്ത്രമുരിയാന്‍ തയ്യാറായ ആളാണ് നിസ്സു. മൂന്ന് വര്‍ഷം മുമ്പ് ചിലിയില്‍ നടന്ന കോപ്പാ അമേരിക്കയിലാണ് നിസ്സു സൂപ്പര്‍ഫാന്‍ പരിവേഷം നേടിയത്.