കുവൈത്ത് സിറ്റി: താമസ കുടിയേറ്റ നിയമ ലംഘകര്‍ക്കെതിരെ കടുത്ത നടപടിക്കെരുങ്ങി കുവൈത്ത്. നിലവില്‍ രാജ്യത്ത് ഒരു ലക്ഷത്തില്‍ അധികം വിദേശികള്‍ നിയമലംഘനം നടത്തുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഒരു ലക്ഷത്തില്‍പ്പരം വിദേശികള്‍ നിലവില്‍ ഇങ്ങനെ രാജ്യത്തുള്ളത്. ഇതില്‍ മലയാളികള്‍ അടക്കം 30,000ല്‍ അധികം ഇന്ത്യക്കാരുമുണ്ട്. മാന്‍ പവര്‍ പബല്‍ക് അതോറിയില്‍ 2015ന് ശേഷം 220000 ഒളിച്ചോടിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിലെ പലതും മതിയായ രേഖകള്‍ ഇല്ലാത്തവയാണന്ന് അധികൃതര്‍ കണ്ടെത്തി തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തിരുന്നു.

സന്ദര്‍ശക വിസയുള്ളവരുടെ എണ്ണം കുറയ്ക്കുന്നതിനും നിലവിലുള്ള 70000 പേരുടെ റെസിഡന്‍സി വിസ പ്രതിമാസം പുതുക്കാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.

വിസിറ്റ് വിസകളിലുള്ളവരെ കമ്പിനി വിസകളിലേക്ക് ആവശ്യാനുസരണം മാറ്റാനുള്ള അനുമതി നല്‍കാനും നീക്കമുള്ളതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.