നൈജീരിയയ്‌ക്കെതിരെ മത്സരത്തിനു ശേഷം തന്നോടു ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ കരയിപ്പിച്ച മറുപടിയുമായി മെസി

മോസ്കോ: നൈജീരിയയ്‌ക്കെതിരെ മത്സരത്തിനു ശേഷം തന്നോടു ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ കരയിപ്പിച്ച മറുപടിയുമായി മെസി. കളിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് അര്‍ജന്‍റീനയില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍ താന്‍ മുമ്പ് മെസിക്ക് നല്‍കിയ ഒരു സമ്മാനത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത്. അര്‍ജന്‍റീന ഐസ്‍ലാന്‍ഡിനോട് സമനില വഴങ്ങിയ ജൂണ്‍ 16നായിരുന്നു ഒരു ചുവന്ന റിബണ്‍ സമ്മാനമായി മാധ്യമ പ്രവര്‍ത്തകന്‍ മെസിയ്ക്ക് നല്‍കിയത്. എ

ന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ഇത് ഒരു മന്ത്രച്ചരടാണ്. അമ്മ നിങ്ങള്‍ക്ക് തരാന്‍ ഏല്‍പ്പിച്ചതാണ്. അവര്‍ക്ക് എന്നേക്കാള്‍ ഇഷ്ടം ഈ ലോകത്ത് നിങ്ങളോടാണ്. അതുകൊണ്ട് ഇത് നഷ്ടപ്പെടുത്തരുത്’

ആ ചരട് ഇപ്പോഴും കൈവശമുണ്ടോ അതോ കളഞ്ഞോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യം. അതിന് ഒരു ചെറു പുഞ്ചിരിയോടെയായിരുന്നു മെസിയുടെ മറുപടി. ‘ഇതാ ഇങ്ങോട്ട് നോക്കൂ..’ ആ ചരട് കെട്ടിയ കാലുകള്‍ മെസി ഉയര്‍ത്തിക്കാണിച്ചു. ഇത് കണ്ടപ്പോള്‍ മെസിയുടെ ലാളിത്യത്തിന്‍റെ അനര്‍ഹ നിമിഷമായി അത് ആ മാധ്യമപ്രവര്‍ത്തകന്‍റെ കണ്ണില്‍ നിന്നും കണ്ണീര് തൂകി.