പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട അട്ടപ്പാടി പീഡനക്കേസ് പ്രതി പിടിയില്‍.

പാലക്കാട്: പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട അട്ടപ്പാടി പീഡനക്കേസ് പ്രതി പിടിയില്‍. അട്ടപ്പാടിയില്‍ പ്രായപൂര്‍ത്തയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പന്ത്രണ്ട് പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഇവരെ വൈകീട്ട് ഏഴ് മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കുന്നതിനിയെ രക്ഷപ്പെട്ട പ്രതിയെയാണ് പോലീസ് പിടികൂടിയത്. 

ആനക്കട്ടി സ്വദേശി വീനസ് രാജിനെ മണ്ണാര്‍ക്കാട് പൂഞ്ചോലയിലെ ബന്ധുവീട്ടില്‍ നിന്നാണ് പിടികൂടിയത്. 12 പ്രതികളെയും കോടതിയില്‍ ഹാജരാക്കാനായി കൊണ്ട് വരുന്നതിനിടെ വീനസ് പോലീസ് ജീപ്പില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. മറ്റുള്ളവരെ അന്ന് തന്നെ കോടിതിയില്‍ ഹജരാക്കിയിരുന്നു.

അയൽവാസിയായ സ്ത്രീ പെണ്‍കുട്ടിയെ കൊണ്ടു പോയി ഇടപാടുകാർക്ക് നൽകിയെന്നായിരുന്നു കേസ്. മെയ് 19 നാണ് വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. അയൽവാസിയായ സ്ത്രീക്കൊപ്പം പുതൂരിൽ ഉൽസവത്തിന് പോയതാണ് കുട്ടി. പെൺകുട്ടിയുടെ ബന്ധുക്കൾ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശനെ വിവരമറിയിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ കണ്ടെത്താൻ പോലീസ് പരിശോധന നടത്തിയത്.

ഒഴിഞ്ഞ പ്രദേശത്തും കാട്ടിലും എത്തിച്ച് ഇടനിലക്കാരിയായ സ്ത്രീ കുട്ടിയെ പലർക്കും കാഴ്ചവക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലായ 12 ൽ പത്ത് പേര്‍ ആദിവാസികളാണ്. 20 കാരിയായ അയൽവാസി ഇടനിലക്കാരിയാണ് ഒന്നാം പ്രതി. വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളവർ.