കമ്യൂണിസ്റ്റുകാർ കേരളത്തി‍‍‍‍‍‍‍‍‍ന്‍റെ സംസ്കാരം നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് പ്രധാനമന്ത്രി ഒരിടത്ത് പ്രസംഗിച്ചത്. സംസ്കാരം സംബന്ധിച്ച് തെറ്റായ ബോധ്യം ഉണ്ടാക്കാനാണ് സംഘപരിവാർ പ്രചാരകനായ പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കോടിയേരി.

തിരുവനന്തപുരം: മോദി എത്ര തവണ കേരളത്തിൽ എത്തുന്നോ അതിന് അനുസരിച്ച് ബിജെപിക്ക് വോട്ട് കുറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു മാസത്തിനിടെ രണ്ടുതവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തിയത്. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണിത്. ആർഎസ്എസ് പ്രചാരകനെപ്പോലെയാണ് പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങൾ. ആർഎസ്എസ് വേദികളിൽ എന്ന പോലെയാണ് പൊതുവേദികളിലെ അദ്ദേഹത്തിൻറെ സംസാരമെന്നും കോടിയേരി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കമ്യൂണിസ്റ്റുകാർ കേരളത്തിന്‍റെ സംസ്കാരം നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് പ്രധാനമന്ത്രി ഒരിടത്ത് പ്രസംഗിച്ചത്. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. സംസ്കാരം സംബന്ധിച്ച് തെറ്റായ ബോധ്യം ഉണ്ടാക്കാനാണ് സംഘപരിവാർ പ്രചാരകനായ പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.