ദില്ലി: ചിട്ടയായ ഭക്ഷണ നിയന്ത്രണത്തിലൂടെ തടിയും ഭാരവും കുറച്ച് ഫിറ്റായ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടിയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ ഉപദേശം നല്‍കി വരുകയാണ് എന്ന് 'ദ പ്രിന്റ്' റിപ്പോര്‍ട്ട്. ഭക്ഷണ നിയന്ത്രണവും വ്യായാമവും കൊണ്ട് മാത്രം തന്റെ 20 കിലോ ഭാരം കുറച്ചിരിക്കുകയാണ് അമിത് ഷാ

എന്നാല്‍ അമിത് ഷായുടെ ഉപദേശം ചിരിച്ചും തലയാട്ടിയും ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തേക്ക് വിടുന്നതാണത്രെ ബിജെപി നേതാക്കളുടെ സ്ഥിരം പരിപാടി. അമിത് ഷായുടെ ഭക്ഷണനിയന്ത്രണം ഇത്തിരി കടുപ്പമായി തോന്നുന്നത് കൊണ്ട് തന്നെയാണ് ഇത്.

പ്രമേഹബാധിതനായ അമിത് ഷായോട് അടുപ്പമുള്ളവരെല്ലാം വര്‍ഷങ്ങളായി തടി കുറയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. ബാബ രാംദേവ് യോഗാസനങ്ങളിലൂടെ അമിത് ഷായെ ഫിറ്റാക്കാന്‍ ഒരു ശ്രമം നടത്തിയതാണ്. പക്ഷെ അത് ഏറ്റില്ല. എന്നാല്‍ ഒരു വര്‍ഷം മുമ്പാണ് ശരിക്കും നന്നാവാന്‍ അമിത് ഷാ തീരുമാനിച്ചത്.