സിയർവാസ് എന്ന വാക്കിന്റെ അർത്ഥം സെർവന്റ്സ് എന്നാണ്. അതായത് ക്രിസ്തുവിന് വേണ്ടി ജോലി ചെയ്യുന്നവർ എന്ന അർത്ഥത്തിലാണ് ഇവർ തങ്ങളുടെ ബാന്റിന് ഈ പേരിട്ടത്.
പനാമ: പനാമയിൽ നടക്കുന്ന ലോക യുവജനസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ വേദിയിൽ പാട്ട് പാടി തകർക്കുന്നവരെ കണ്ട് അമ്പരന്നുപോയി. ചടുലസംഗീതം കൊണ്ടും താളം കൊണ്ടും ആസ്വാദകരെ കയ്യിലെടുത്തുകൊണ്ട് ഒരു കൂട്ടം കന്യാസ്ത്രീകളാണ് വേദിയിൽ നിറഞ്ഞ് പാടിക്കൊണ്ടിരുന്നത്. ഫ്രാൻസീസ് പാപ്പയുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ലോക യുവജന സമ്മേളനത്തിൽ പ്രധാനമായും ശ്രദ്ധാകേന്ദ്രമായിരുന്നത് ഈ കന്യാസ്ത്രീകളുടെ മ്യൂസിക് ബാന്റായിരുന്നു.
പെറുവിൽ നിന്നുള്ള ദി സിസ്റ്റേഴ്സ് ഓഫ് സിയർവാസ് എന്ന ഈ മ്യൂസിക് ബാന്റിൽ പതിനൊന്ന് കന്യാസ്ത്രീകളാണുളളത്. സിയർവാസ് എന്ന വാക്കിന്റെ അർത്ഥം സെർവന്റ്സ് എന്നാണ്. അതായത് ക്രിസ്തുവിന് വേണ്ടി ജോലി ചെയ്യുന്നവർ എന്ന അർത്ഥത്തിലാണ് ഇവർ തങ്ങളുടെ ബാന്റിന് ഈ പേരിട്ടത്. 2014 ൽ രൂപീകരിച്ച ഈ ബാന്റിൽ 20 നും നാൽപതിനും ഇടയിൽ പ്രായമുള്ള കന്യാസ്ത്രീകളാണുള്ളത്.

