Asianet News MalayalamAsianet News Malayalam

ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • വിഴിഞ്ഞം മുതൽ കാസറഗോഡ് വരെ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്
The strong wind and high waves on Kerala coast are likely Warn about not going to sea

തിരുവനന്തപുരം: കേരള  ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചിലഅവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. അറബിക്കടലിന്റെ മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ , തെക്ക്-പടിഞ്ഞാറൻ തീരങ്ങളിൽ കടൽ  പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യതയുണ്ട് . വിഴിഞ്ഞം മുതൽ കാസറഗോഡ് വരെ ഉയർന്ന തിരമാലകൾക്കും (3 മുതൽ 3.3 മീറ്റർ ഉയരം വരെ)  സാധ്യതയുണ്ട്.  മത്സ്യത്തൊഴിലാളികൾ കേരള കർണാടക, ലക്ഷദ്വീപ്  തീരങ്ങളിൽ മത്സ്യബന്ധത്തിന്  പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.  ഈ  മുന്നറിയിപ്പ് ഇന്ന് ഉച്ചക്ക്  2 മണിമുതൽ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Follow Us:
Download App:
  • android
  • ios