ന്യൂഡല്‍ഹി: കശ്മീരിൽ ചാവേറാക്രമണം നടത്തിയ നാല് ഭീകരരെയും സൈന്യം വധിച്ചു . ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെട്ടു . ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനമാണ് ഭീകരർ ആക്രമിച്ചത് .
ശ്രീനഗര്‍ - മുസഫറാബാദ് ഹൈവേയ്ക്കരികിലെ 12 ബ്രിഗേഡിന്റെ ആസ്ഥാനത്തായിരുന്നു ആക്രമണം. പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് വൻ ശബ്ദത്തോടെ സ്ഫോടനങ്ങൾ നടന്നു. ആക്രമണത്തില്‍ ചില ബാരക്കുകൾക്കു തീപിടിച്ചു.
നിയന്ത്രണരേഖക്ക് സമീപം സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
