തമിഴ്‌നാട്ടിലെ ബോഡിമേട്ടില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് കാര്‍ഷിക ഗ്രാമമായ പൊട്ടിപ്പുറം.

തമിഴ്‌നാട്ടിലെ പൊട്ടിപ്പുറത്ത് തുടങ്ങാന്‍ പോകുന്ന കണികാനിരീക്ഷണശാലക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് ഗ്രാമവാസികള്‍. പദ്ധതി പരിസ്ഥിതി, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുമ്പോഴും നാട്ടുകാരുടെ ആശങ്ക ഒഴിയുന്നില്ല. 7 ഗവേഷണ സ്ഥാപനങ്ങള്‍ ഒരുമിക്കുന്ന പദ്ധതിയാണിത്. ആശങ്കവേണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും നാട്ടുകാരുടെ ഭീതി ഒഴിയുന്നില്ല.

തമിഴ്‌നാട്ടിലെ ബോഡിമേട്ടില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് കാര്‍ഷിക ഗ്രാമമായ പൊട്ടിപ്പുറം. ഇവിടെ പുതുക്കോട്ടൈ ഊരിലെ അമ്പരപ്പന്‍ മലയിലാണ് നിരീക്ഷണശാല സ്ഥാപിക്കുന്നത്. മലയുടെ താഴെ ഇരുമ്പുവേലികെട്ടി തിരിച്ചു. പദ്ധതിപ്രദേശത്തേക്ക് പ്രവേശനവും വിലക്കി.

1350 കോടിരൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. പദ്ധതി ജീവന് ഭീഷണിയാണെന്നാണ് ഊരിലെ താമസക്കാരുടെ വിശ്വാസം. കണികാ നിരീക്ഷണ ശാലയുടെ തുരങ്കം കേരളാതിര്‍ത്തിയിലെ ചതുരംഗപ്പാറ വരെ നീളും. പ്രതിഷേധവുമായി ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്തുണ്ട്.