വയനാട്: നാടന്‍ തോക്കുമായി യുവാവിനെ പോലീസ് പിടികൂടി. മാനന്തവാടി തവിഞ്ഞാല്‍ വെണ്‍മണി മാവുങ്കല്‍ ബാലചന്ദ്രന്‍ (42) ആണ് തലപ്പുഴ പോലീസിന്റെ പിടിയിലായത്. വ്യാജമദ്യ വില്‍പ്പനയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് തോക്ക് കണ്ടെത്തിയത്. എസ്.ഐ. സി.ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ റോബിന്‍, ലതീഷ്, പ്രശോഭ് തുടങ്ങിയവരാണ് റെയ്ഡ് നടത്തിയത്. പിടിയിലായ ബാലചന്ദ്രന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred