പന്നിക്കോട് സ്വദേശി സുല്‍ഫിക്കറിനാണ് വെട്ടേറ്റത്.

കോഴിക്കോട്: മുക്കം പന്നിക്കോട് യുവാവിന് വെട്ടേറ്റു. പന്നിക്കോട് സ്വദേശി സുല്‍ഫിക്കറിനാണ് വെട്ടേറ്റത്. പന്നിക്കോട് നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുവഴിയാണ് അക്രമണം. 

രാത്രി 8.30 ഓടെ മാരുതി ആള്‍ട്ടോ കാറിലെത്തിയ അഞ്ചംഗ സംഘമാണ് അക്രമണം നടത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ സുല്‍ഫിക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.