കൊച്ചി മെട്രോ ഉദ്ഘാടനത്തിന് മുമ്പ് ലോകത്താകമാനം വാര്‍ത്തകളില്‍ നിറഞ്ഞത് ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തിന് ജോലി വാഗ്ദാനം ചെയ്തത് വഴിയായിരുന്നു. അന്ന് ലോകമെമ്പാടുമുള്ളവര്‍ കേരളത്തിന്‍റെ ചുവടുവെപ്പിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കൊച്ചി മെട്രോ ഉദ്ഘാടനെ കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴും മെട്രോയില്‍ ജോലി ലഭിച്ച ട്രാന്‍സ്ജെന്‍റേഴ്സിന് പറയാനുള്ളത് ദുരിതം മാത്രം. കൃത്യമായ ശമ്പളമോ വേണ്ട സൗകര്യങ്ങളോ ഇല്ലെന്ന് മാത്രമല്ല, അപമാനം കൂടിയാണ് മേലുദ്യോഗസ്ഥരില്‍നിന്ന് നേരിടേണ്ടി വരുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മെട്രോയിലെ ട്രാന്‍സ്ജെന്‍റര്‍ തൊഴിലാളിയായ തീര്‍ത്ഥ സര്‍വ്വിക.

തീര്‍ത്ഥയുടെ ഫോസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പ്രിയ സുഹൃത്തുക്കളെ ഞാൻ കൊച്ചി മെട്രോ ജീവനക്കാരിയാണ്.. വളരെയധികം ചർച്ചാ വിഷയമായ കാര്യമാണ് കൊച്ചി മെട്രോയിൽ ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്ക് ജോലി നൽകുന്നത് !!! മെട്രോ ജോലിയേ സംബന്ധിച്ചുള്ള സംശയങ്ങളും ഞങ്ങളോട് പറഞ്ഞിരുന്ന കാര്യങ്ങളിലുള്ള ക്രമക്കേടുകളും കമ്മ്യൂണിറ്റി സുഹൃത്തുക്കൾ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. മെട്രോയിലേ വേതനം ഒരു ട്രാൻസിനേ സംബന്ധിച്ചിടത്തോളം ജീവിക്കാൻ ഉതകുന്നതല്ലായിരുന്നിട്ട് കൂടിയും ജോലിയിൽ തുടരുകയായിരുന്നു,,,ഈ മാസത്തെ സാലറി വന്നപ്പോൾ Paid off Salary ഇല്ല., പോരാത്തതിന് ഡബിൾ ഡ്യൂട്ടി എടുത്തത്തിന്റെ വേതനവും ഇല്ല,,, ഓഫ് ദിവസങ്ങൾ പരസ്പരം മാറ്റി എടുത്തോട്ടെ എന്ന് ടീം ലീഡറോട് ചോദിച്ചപ്പോൾ അത് വേണ്ട പകരം ഡ്യൂട്ടി കട്ട് ചെയ്യു എന്നായിരുന്നു മറുപടി,,, അതും കൂടാതെ ഇനി മുതൽ പ്രവർത്തന ദിവസങ്ങൾ 18 ദിവസമായി കുറച്ച് 3 Paid off Salary യും ഉണ്ടാകൊള്ളു എന്ന് പുതിയ അറിയിപ്പ്,,അവകാശങ്ങളും ആവശ്യങ്ങളും ചോദിച്ചാൽ സസ്പെൻഷനാണ് ഫലം.,,, രാത്രി സമയങ്ങളിൽ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ ധാരാളം ബുദ്ധിമുട്ടുകൾ നേരിടുന്നതുകൊണ്ട് ഒരു പെൺകുട്ടി യാത്രാ സൗകര്യം ആവശ്യപ്പെട്ടമ്പോൾ ആ കുട്ടിയെ സസ്പന്റ് ചെയ്തു. വേതന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചാൽ FMC മേലധികാരി ദിൽ രാജിന്റ മറുപടി എന്റെ വീട്ടീലേ വേലക്കാരിക്കു ഇതിലും ശബളംമുണ്ടന്നാണ് പിന്നെ നിങ്ങൾ ബിസിനസ്സ് ചെയ്യു ഇതിലും കൂടുതൽ പണം കിട്ടും എന്ന പരിഹാസവും...മെട്രോയിൽ ഉദ്യോഗകയറ്റത്തിനായുള്ള മൂന്നോളം AFC ട്രെയിനിങ്ങുകൾ പൂർത്തിയായി എന്നാൽ ഒരു ട്രാൻസിനേ പോലും ഇതുവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല..പ്രതിമാസം 3000 രൂപയോളം ESI ,PF ഫണ്ടിലേക്കെന്നു പറഞ്ഞു വരുമാനത്തിൽ നിന്ന് പിടിക്കുന്നുണ്ട് എന്നാൽ അക്കൗണ്ടിൽ ഈ തുക എത്തിയിട്ടില്ല യാതൊരു അനുബന്ധരേഖകളുമില്ല..ഞങ്ങൾക്ക് ഈ ജോലി തന്നത് ഒരു ചീപ്പ് പബ്ലിളിസിറ്റിക്കു വേണ്ടിയാണെങ്കിൽ ദയവ് ചെയ്തു ഞങ്ങളെപോലെയുള്ളവരെ നിങ്ങളുടെ രാഷ്ട്രിയതന്ത്രങ്ങളിലേക്കു വലിച്ചിഴയ്ക്കരുത് ജീവിച്ച് പൊക്കോട്ടെ!!!!