ആലപ്പുഴ: ചെങ്ങന്നൂരില്‍ ബസിനുള്ളില്‍ വെച്ച് മാല മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീകളെ യാത്രക്കാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ അംബിക, മധു എന്നിവരാണ് പിടിയിലായത്. തിരുവന്‍വണ്ടൂര്‍ സ്വദേശിനി ശാന്തമ്മ എബ്രഹാമിന്റെ മാലയാണ്, ചെങ്ങന്നൂരില്‍ നിന്ന് തിരുവല്ലയ്ക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് ഇരുവരും ചേര്‍ന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചത്. ശാന്തമ്മ ബഹളം വച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഇരുവരെയും പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.