വീട്ടുകാ‌ർ വീട് പൂട്ടി എറണാകുളത്തിന് പോയ സമയത്താണ് കവർച്ച നടന്നത്

പാലക്കാട്: പാലക്കാട് കൊല്ലംങ്കോട് പൂട്ടികിടന്ന വീട്ടിൽ കവർച്ച. അര ലക്ഷം രൂപയും 45 പവൻ സ്വർണവുമാണ് കവർന്നത്. മോഷണം നടക്കുമ്പോൾ വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. തങ്ങൾ എറണാകുളത്ത് പോയതായിരുന്നെന്നും ഗൃഹനാഥൻ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാത്രിയാണ് മോഷണം നടന്നത്. വീടിന്‍റെ മുൻ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. കൊല്ലംങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.