പെരുമ്പാവൂരില്‍ മോഷണപരമ്പര. ഇന്നലെ രാത്രി നാല് വീടുകളിലാണ് മോഷണവും,മോഷണ ശ്രമവും നടന്നത്.മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി
അര്‍ദ്ധ നഗ്നരായി രാത്രി 12 30ന് ശേഷമെത്തിയ മോഷ്ടാക്കളാണ് സിസിടിവി ക്യാമറയില്‍ പതിഞ്ഞത്.

തെക്കിനേത്ത് സ്വദേശി അജയ് വില്‍സന്‍റെ വീട്ടിലെത്തിയവരാണ് ദൃശ്യങ്ങളില്‍. ഇതിന് മുന്‍പ് സമീപത്തെ മൂന്ന് വീടുകളില്‍ മോഷണം നടത്തിയ ശേഷമായിരുന്നു ഈ വീട്ടിലെത്തിയത്. വാതില്‍ തകര്‍ത്താണ് ഇവര്‍ മോഷണം നടത്തിയത്. കയ്യില്‍ ഇരുമ്പ് ദണ്ഡ് പോലെയുള്ള ആയുധം ഉണ്ടായിരുന്നു.അജയിന്‍റെ വീടിന്‍റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.വീട്ടുകാര്‍ ഉറക്കത്തിലായതിനാല്‍ രാവിലെയാണ് വിവരം അറിയുന്നത്.

നേരത്തെ ഇവിടെ പല വീടുകളിലും മോഷണം നടന്നിട്ടും പോലീസ് നിഷ്ക്രിയമാണെന്ന് ആക്ഷേപമാണ് നാട്ടുകാര്‍ക്ക്. മോഷണവിവരം അറിയിച്ചിട്ടും വൈകിയാണ് പോലീസ് എത്തിയതെന്ന ആരോപണവും ഉണ്ട്.