ട്രംപ് തോറ്റാൽ വിപ്ലവം എന്ന മുന്നറിയിപ്പ് നൽകയത് അനുയായികളാണ്. താൻ തോറ്റാൽ ഫലം അംഗീകരിക്കില്ലെന്നും കോടതിയിൽ പോകുമെന്നുമുള്ള ട്രംപിന്‍റെ ഭീഷണി തന്നെ അമേരിക്കയില്‍ കോളിളക്കമുണ്ടാക്കിയിരുന്നു. അമേരിക്കയില്‍ ഇന്നുവരെ ഉണ്ടാകാത്ത സംഭവമാണ് തെരഞ്ഞെടുപ്പുഫലത്തെ എതിർക്കുക എന്നത്. 

അതിനിടയിലാണ് പുതിയ അഭപ്രായസർവേഫലങ്ങളിൽ ട്രംപിന്‍റെ പിന്തുണ കൂടുന്നു എന്ന റിപ്പോർട്ട്. കഴിഞ്ഞയാഴ്ച വരെ ഹിലരിക്ക് അനായാസ ജയം പ്രവചിച്ച സ‍ർവ്വകളെല്ലാം മത്സരം പ്രതീക്ഷിച്ചതിലും കടുക്കുമെന്നതിന്‍റെ സൂചനകളാണ് പുറത്ത് വിടുന്നത്. ഡമോക്രാറ്റ് പക്ഷത്തായിരിക്കുമെന്ന് കരുതിയ പല സംസ്ഥാനങ്ങലിലും ട്രംപിന് അനുകൂലമായൊരു കാറ്റ് വീശി തുടങ്ങിയതായാണ് ഈ ആഴ്ച പുറത്ത് വരുന്ന ഫലങ്ങൾ. 

മാധ്യമങ്ങളെല്ലാം ഹിലരി പക്ഷം പിടിക്കുകയാണെന്നും സർവേകളിൽ വിശ്വാസമില്ലെന്നും പറഞ്ഞ ട്രംപിനെ പോലും ഞെട്ടിക്കുന്നതാണ് ഒരാഴ്ച കൊണ്ട് മാറി മറിഞ്ഞ ഫലം. ലോസ്ഏഞ്ചൽസ് ടൈംസ് ഒഴികെ മറ്റെല്ലാമ അഭി പ്രായ സർവ്വെകളിലും പ്പോഴും ഹില്ലരിക്കാണ് മുൻ തൂക്കം നൽകുന്നത്. എന്നാൽ പല സര്‍വേകളിലും ഹില്ലരിക്ക് കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്ന ആധിപത്യം കുറഞ്ഞു വരികയാണ്.

2012ലെ തെരഞ്ഞെടുപ്പ് കൃത്യമായി പ്രവചിച്ച ഐബിഡി/ടിഐപിപി സർവേ ഹിലരിക്ക് 41.8 പോയിന്‍റ് നൽകുമ്പോള്‍ 0.6 പോയിന്‍റ് മാത്രം വ്യത്യാസത്തിൽ ട്രംപ് തൊട്ട് പിന്നിലുണ്ട്. ഫോക്സ് ന്യൂസ് സർവേയില്‍ ഹില്ലരിക്ക് കഴിഞ്ഞയാഴ്ച ഉണ്ടായിരുന്ന ആറ് പോയിന്‍റ് വ്യത്യാസം മൂന്ന് പോയന്‍റായി കുറഞ്ഞു.

റോയിട്ടേഴ്സ് ഹിലരിക്ക് നാല് പോയന്‍റിന്‍റെ മുൻതൂക്കമാണ് പ്രവച്ചിക്കുന്നത്. അതേസമയം APGFK സർവ്വെയിൽ 14 ശതമാനം പോയന്‍റിന്‍റെ മുൻതൂക്കം നേടാന്‍ ഹിലരിക്കായി. കനത്ത പോരാട്ടം നടക്കുന്ന ഫ്ലോറിഡയിൽ CNN നടത്തിയ സർവ്വെയിൽ ഒരു പോയന്‍റ് വ്യത്യാസത്തിൽ ട്രംപ് മുന്നിട്ട് നിൽക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 

ഫ്ലോറിഡയിൽ ലഭിച്ച അപ്രതീക്ഷിത മുന്നേറ്റത്തോടെ രണ്ടം വട്ടവും ഇവിടം കേന്ദ്രീകരിച്ച് പ്രചാരണം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. പകഷേ ഫണ്ട് പിരിവിന്റെ കാര്യ്തതിൽ ട്രംപ് പിന്നോട്ടാണ്. സംഭാവന നൽകുന്നവർ കോൺഗ്രസ് തെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ തിരിച്ചു എന്നാണ് റിപ്പോ‍ർട്ട്. ട്രംപ് തന്നെയും കഴിഞ്ഞ രണ്ടാഴ്ചയായി പണം നൽകിയിട്ടില്ല. അവസാനഘട്ടത്തോടടുക്കുമ്പോൾ പ്രവചനാതീതമാവുകയാണ് കാര്യങ്ങൾ.