ബ്രിട്ടീഷ് പര്‍ലമെന്‍റില്‍ അവിശ്വാസ പ്രമേയത്തെ തെരേസ മെ മറികടന്നു. 19 വോട്ടുകള്‍ക്കാണ് തെരേസ മെ അവിശ്വാസ പ്രമേയത്തെ മറികടന്നത്. വിജയത്തെ തുടര്‍ന്ന് എംപിമാരെ ബ്രിക്സിറ്റ് കരാറില്‍ തെരേസ മെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു.  

ലണ്ടൻ: ബ്രിട്ടീഷ് പര്‍ലമെന്‍റില്‍ അവിശ്വാസ പ്രമേയത്തെ തെരേസ മെ മറികടന്നു. 19 വോട്ടുകള്‍ക്കാണ് തെരേസ മെ അവിശ്വാസ പ്രമേയത്തെ മറികടന്നത്. വിജയത്തെ തുടര്‍ന്ന് എംപിമാരെ ബ്രിക്സിറ്റ് കരാറില്‍ തെരേസ മെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. 

ബ്രിട്ടന്‍ യൂറോപ്യൻ യൂണിയൻ വിട്ടുപോകുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് മെ അവിശ്വാസം മറികടന്നത്. അധികാരമേറ്റെടുത്തപ്പോള്‍ ബ്രിക്സിറ്റ് കരാര്‍ നടപ്പാക്കുമെന്ന് തെരേസ മെ അവകാശപ്പെട്ടിരുന്നു. 306 നെതിരെ 325 വോട്ടുകള്‍ മെയ്‍ക്കൊപ്പം നിന്നു. മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും വടക്കന്‍ അയര്‍ലെന്റ് ഡെമോക്രാറ്റിക്ക് യൂണിയസ്റ്റ് പാര്‍ട്ടിയും ഒരുമിച്ചാണ് അവിശ്വാസ പ്രമേയത്തെ നേരിട്ടത്.