സേവന കേന്ദ്രങ്ങളില്‍ പരമാവധി ജനത്തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ദുബായ് ഭരണകൂടം നടപ്പാക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് നടപടി.
ദുബായ്: ദുബായ് ട്രാന്സ്പോര്ട്ട് അതോരിറ്റിയുടെ എട്ട് സേവനങ്ങള് ഇനി സ്മാര്ട്ട് ചാനലുകളിലൂടെ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് അധികൃതര് അറിയിച്ചു. ജൂലൈ 22 മുതല് സര്വ്വീസ് സെന്ററുകളില് നിന്ന് നിര്ദ്ദിഷ്ട സേവനങ്ങള് ലഭ്യമാവില്ലെന്ന് ട്വിറ്ററിലൂടെയാണ് ആര്ടിഎ അറിയിച്ചത്.
സേവന കേന്ദ്രങ്ങളില് പരമാവധി ജനത്തിരക്ക് കുറയ്ക്കാന് ലക്ഷ്യമിട്ട് ദുബായ് ഭരണകൂടം നടപ്പാക്കുന്ന സ്മാര്ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് നടപടി. ആര്ടിഎ വെബ്സൈറ്റായ www.rta.ae, ദുബായ് ഡ്രൈവ് മൊബൈല് ആപ്, സ്മാര്ട്ട് ടെല്ലര് മെഷീന്, കോള് സെന്റര് (8009090) എന്നിവയിലൂടെ മാത്രമേ ഇനി താഴെ പറയുന്ന എട്ട് സേവനങ്ങള് ലഭ്യമാവുകയുള്ളൂ.
1. വ്യക്തിഗത ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കള് (ടെസ്റ്റിങ് ആവശ്യമുള്ളത്)
2. രജിസ്ട്രേഡ് വാഹനങ്ങളുടെ ഡീറ്റെല്ഡ് പട്ടിക പ്രിന്റിങ്
3. റിട്ടേണ് ഫ്രം ടൂര് സര്ട്ടിഫിക്കറ്റ്
4. ഫസ്റ്റ് ഓണര് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ്
5. വാഹനങ്ങളുടെ ഓണര്ഷിപ്പ് സര്ട്ടിഫിക്കറ്റ്
6. റീ ഇന്ഷുറന്സ് സര്ട്ടിഫിക്കറ്റ്
7. നഷ്ടമായ ഓണര്ഷിപ്പ് സര്ട്ടിഫിക്കറ്റിന് പകരം പുതിയത് ലഭിക്കാനുള്ള അപേക്ഷ
8. ക്ലിയറന്സ് സര്ട്ടിഫിക്കറ്റ്
വരുന്ന ഒക്ടോബര് മാസത്തോടെ കൂടുതല് സേവനങ്ങള് ഓണ്ലൈന് മാത്രമാക്കി മാറ്റുമെന്നും അര്ടിഎ അധികൃതര് അറിയിച്ചിട്ടുണ്ട്.
