തിരമാലകള്‍ക്കിടയില്‍പ്പെട്ട ആളെ രക്ഷിക്കുന്നതിനിടെ സംഭവിച്ചത്
കടലില് സര്ഫിംഗിനിടെ തിരകള്ക്കിടയില്പ്പെട്ടുപോയ ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹായത്തിനെത്തിയരും അപകടത്തില്. ചെരുവുകളോട് കൂടിയ തീരത്തേക്ക് തിരിച്ച് കയറാന് ശ്രമിക്കുന്ന ആളെ രക്ഷിക്കാന് എത്തിയവരാണ് അയാള്ക്കൊപ്പം തിരമാലയില് പെട്ടുപോയത്. എന്നാല് ഇവരെ കോസ്റ്റ് ഗാര്ഡ് എത്തി രക്ഷിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലാണ്. യുറോപ്പിലാണ് സംഭവം. യുകെയിലെ റോയല് നാഷണല് ലൈഫ് ബോട്ട് ഇന്സ്റ്റിറ്റിയൂഷനാണ് വീഡിയോ ട്വിറ്ററില് പോസ്റ്റ് ചെയ്തത്.
