ജുവലറികളില്‍ നിന്ന് പതിനഞ്ച് പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍. എറണാകുളം വടുതല സ്വദേശി വിപിനാണ് പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വടക്കന്‍ പറവൂരിലെയും എറണാകുളത്തെയും ജുവലറികളില്‍ നടന്ന മോഷണത്തിലാണ് വടുതല മടത്തിപ്പറമ്പ് വീട്ടില്‍ വിപിനെ പൊലീസ് പിടികൂടിയത്. സ്വര്‍ണം വാങ്ങാനെന്ന വ്യജേന ജൂവലറികളിലെത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുക്കുകയാണ് ഇയാളുടെ പതിവ്. പറവൂരിലെ ജൂവലറിയിലുളള സിസി ടി വി ക്യാമറയില്‍ പതിഞ്ഞ ഇയാളുടെ ദൃശ്യങ്ങളാണ് വിനയായത്. പതിനഞ്ച് പവനോളം സ്വര്‍ണം ഇയാള്‍ തട്ടിയെടുത്തെന്നാണ് സൂചന.പറവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.