പിന്തുടർന്നുവന്ന മോഷ്ടാക്കളിൽ ഒരാൾ വീട്ടമ്മ കടന്നാക്രമിച്ച് ആഭരണങ്ങളും മൊബൈൽ ഫോണും കൊള്ളയടിക്കുകയായിരുന്നു. തുടർന്ന്, സംഭവസ്ഥലത്തെത്തിയ സഹായിയോടൊപ്പം ഇയാള്‍ ബൈക്കിൽ രക്ഷപ്പെട്ടു. 

ദില്ലി‌: വീട്ടമ്മയുടെ ആഭരണങ്ങളും മൊബൈൽ ഫോണും കൊള്ളയടിച്ച മോഷ്ടാക്കൾ സിസിടിവിയിൽ കുരുങ്ങി. തെരുവിലൂടെ നടക്കുകയായിരുന്ന സ്ത്രീയെ കടന്നാക്രമിച്ച് ആഭരണങ്ങളും മൊബൈൽ ഫോണും കൊള്ളയടിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്നും ലഭിച്ചത്. ദില്ലി‌ മാനസരോവർ പാർക്കിന് സമീപം ജൂലൈ 29ന് രാത്രി 8.20നായിരുന്നു സംഭവം നടന്നത്. 

മാനസരോവർ പാർക്കിന് സമീപത്തെ തെരുവിലൂടെ നടക്കുകയായിരുന്നു വീട്ടമ്മ. പിന്തുടർന്നുവന്ന മോഷ്ടാക്കളിൽ ഒരാൾ വീട്ടമ്മ കടന്നാക്രമിച്ച് ആഭരണങ്ങളും മൊബൈൽ ഫോണും കൊള്ളയടിക്കുകയായിരുന്നു. തുടർന്ന്, സംഭവസ്ഥലത്തെത്തിയ സഹായിയോടൊപ്പം ഇയാള്‍ ബൈക്കിൽ രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മാനസരോവർ പാർക്ക് പൊലീസ് അറിയിച്ചു.