പച്ച നിറം മുഖത്ത് പുരട്ടി മോഷ്ടിക്കാനിറങ്ങി കള്ളന്
മോസ്കോ: മോഷണത്തിനിടയില്‍ ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് പച്ച പെയിന്റ് അടിച്ച മോഷ്ടാവിന് കിട്ടിയത് വമ്പന്‍ പണി. റഷ്യയിലെ ക്രാസ്നോഡറിലുള്ള റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവതിയുടെ പേഴ്സ് മോഷ്ടിച്ച യുവാവിനെ കണ്ട് പിടിക്കാന്‍ പൊലീസിന് പ്രയാസമുണ്ടായിരുന്നില്ല. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനായി പച്ച നിറം മുഖത്തും കൈകളിലും പൂശിയിരിക്കുകയായിരുന്നു ഇയാള്‍.

മോഷണം നടന്നെന്ന പരാതിയില്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ പൊലീസുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ പച്ച നിറം മുഖത്ത് പൂശിയിട്ടുണ്ടെന്ന് കണ്ടുനിന്നവര്‍ വ്യക്തമാക്കിയതോടെയാണ് ഇയാളെ കണ്ടുപിടിക്കുക എന്ന ജോലി പൊലീസിന് എളുപ്പമായത്. ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകി. ആരും തിരിച്ചറിയാതിരിക്കുവാനാണ് താൻ മുഖത്ത് പച്ച നിറം പൂശിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
