ചണ്ഡിഗഡ്: കള്ളനെ പിടിക്കുന്ന പോലീസുകാരെക്കുറിച്ചു ധാരളം കേട്ടിട്ടുണ്ട്. എന്നാല്‍ പോലീസുകാരന്‍റെ വീട്ടില്‍ കയറി മോഷ്ടിക്കുന്ന കള്ളന്മാന്‍ ആളു മോശക്കാരല്ല. ചണ്ഡീഗഡിലാണു സംഭവം. ചണ്ഡിഗഡ് സെക്ടര്‍ 40 ല്‍ ട്രാഫിക് വിങ്ങ് ഇന്‍സ്‌പെക്ടറായ ഹര്‍ഭജന്‍ സിങ് എന്ന പോലീസുകാരന്റെ വീട്ടിലാണു കള്ളന്‍ കയറിയത്. ഇയാളും കുടുംബവും ഡിസംബര്‍ 24 ന് വീടു പൂട്ടി മറ്റൊരിടത്തു പോയിരിക്കുകയായിരുന്നു.
തിരിച്ചുവന്നപ്പോള്‍ വീട്ടില്‍ മോഷണം നടന്നു എന്ന വിവരം ഹര്‍ഭജന്‍ സിങ് തിരിച്ചറിഞ്ഞു. പോലീസ് എത്തി പരിശോധന നടത്തി മോഷണം സ്ഥിരികരിക്കുകയും ചെയ്തു. നഷ്ട്ടപ്പെട്ട വസ്തുക്കളുടെ ലിസ്റ്റ് എടുത്തപ്പോള്‍ ഹര്‍ഭഷന്‍ സിങ് ശരിക്കും ഒന്നു ഞെട്ടി.
സ്വര്‍ണ്ണാഭരണങ്ങള്‍, കാറിന്റെ കീ, ലാപ്‌ടോപ്, 18,000 രൂപ. ഇതു കൂടാതെ ഹര്‍ഭജന്‍ സിങിന്റെ സര്‍വീസ് യൂണിഫോമും ബെല്‍റ്റും കള്ളന്‍ കൊണ്ടു പോയിരുന്നു. ഇനി ആ യൂണിഫോം ഉപയോഗിച്ചു കള്ളന്‍ എന്തു മോഷണം നടത്തുമെന്ന ആകാംഷയിലാണു പോലീസുകാര്‍.
