സ്വര്‍ണമാലയുമായി ഓടാനുള്ള 'പ്ലാന്‍' പാളി; കള്ളന്‍ കുടുങ്ങിയത് ഇങ്ങനെ...

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 6, Dec 2018, 7:11 PM IST
thief tried to rob jewellery but owner caught him
Highlights

സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയിലേക്ക് കയറിവന്ന യുവാവ് ജീവനക്കാരനോട് നെക്ലേസ് ആവശ്യപ്പെടുന്നു. യുവാവ് ആവശ്യപ്പെട്ട പ്രകാരം ജീവനക്കാരന്‍ നെക്ലേസ് എടുത്തുകൊടുക്കുന്നു. അത് ധരിച്ചുനോക്കിയും അല്‍പനേരം അതിനെ പറ്റി സംസാരിച്ചുമൊക്കെ നിന്ന യുവാവ് തുടര്‍ന്ന് കടയില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കുന്നു

ബാങ്കോക്ക്: തിരക്കുള്ള തെരുവിലെ ജ്വല്ലറിക്കടയില്‍ നിന്ന് സ്വര്‍ണമാലയുമായി ഓടിരക്ഷപ്പെടാനുള്ള കള്ളന്റെ 'പ്ലാന്‍' പൊളിച്ച് കടയുടമ. സംഭവത്തിന്റെ സിസിടി ദൃശ്യം തായ്‌ലാന്‍ഡില്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ് ഇപ്പോള്‍. 

സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയിലേക്ക് കയറിവന്ന യുവാവ് ജീവനക്കാരനോട് നെക്ലേസ് ആവശ്യപ്പെടുന്നു. യുവാവ് ആവശ്യപ്പെട്ട പ്രകാരം ജീവനക്കാരന്‍ നെക്ലേസ് എടുത്തുകൊടുക്കുന്നു. അത് ധരിച്ചുനോക്കിയും അല്‍പനേരം അതിനെ പറ്റി സംസാരിച്ചുമൊക്കെ നിന്ന യുവാവ് തുടര്‍ന്ന് കടയില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കുന്നു. തുടര്‍ന്ന് നടന്നത് കാണുക...


യുവാവ് കടയിലേക്ക് കയറുന്നത് കണ്ട ഉടമയ്ക്ക് അപ്പോഴേ സംശയമുദിച്ചിരുന്നു. അങ്ങനെയാള്‍ ഇയാള്‍ അകത്തേക്ക് കയറിയ ഉടന്‍ ഉടമ വാതില്‍ പൂട്ടിയത്. നെക്ലേസ് തിരിച്ചുനല്‍കിയെങ്കിലും പൊലീസില്‍ പരാതിപ്പെടാന്‍ തന്നെയായിരുന്നു കടയുടമയുടെ തീരുമാനം. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുപത്തിയേഴുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

loader