ഹയര്‍ ഹയര്‍സെക്കന്‍ററി പ്രവേശനത്തിന് ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങി. അപേക്ഷ സമര്‍പ്പികക്കേണ്ട അവസാന തീയതി മെയ്‌ 18 ആണ്. സയന്‍സ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളിലേക്കുള്ള അപേക്ഷയാണ് ബുധനാഴ്ച കൊടുത്തു തുടങ്ങിയത്. സംസ്ഥാനത്തു ആകെ 4,22,853 പ്ലസ്‌ വണ്‍ സീറ്റുകളാണ് ഉള്ളത്. ഇതില്‍ 1,69,140 എണ്ണം സര്‍ക്കാര്‍ സ്കൂളുകളിലും 1,98,120 എണ്ണം എയ്ഡഡ് സ്കൂളുകളിലും ബാക്കി 55,593 സീറ്റുകള്‍ അണ്‍ എയ്ഡെഡ്/ റെസിഡെന്‍ഷ്യല്‍/സ്പെഷ്യല്‍/ടെക്നിക്കല്‍ സ്കൂളുകളിലും ആണ്.

സയന്‍സിന് ഒന്‍പതു കോമ്പിനേഷനുകളും ഹ്യുമാനിറ്റീസിന് 32 കോമ്പിനേഷനുകളും കോമേഴ്സിന് 4 കോമ്പിനേഷനുകളും ലഭ്യമാണ്. 
ഒരു വിദ്യാര്‍ത്ഥിക്ക് ഒരു റവന്യു ജില്ലയില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷ മെറിറ്റ്‌ സീറ്റിനായി സമര്‍പ്പിക്കാന്‍ സാധിക്കില്ല. മറ്റു റവന്യു ജില്ലകളില്‍ ഉള്ള സ്കൂളുകളില്‍ അപേക്ഷിക്കണമെങ്കില്‍  വെവ്വേറെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഗവണ്മെന്‍റ് അല്ലെങ്കില്‍ എയ്ഡഡ് സ്കൂളുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിനു പുറമേ പൂരിപ്പിച്ച അപേക്ഷയുടെ ഒരു കോപ്പി ആവശ്യമുള്ള രേഖകള്‍ സഹിതം അഡ്മിഷന്‍ ആഗ്രഹിക്കുന്ന സ്കൂളില്‍ നല്‍കണം. 


ഓര്‍ത്തിരിക്കേണ്ട തീയതികള്‍

മെറിറ്റ്‌ സീറ്റ്‌

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി  - മെയ്‌ 18
ട്രയല്‍ അലോട്ട്മെന്‍റ് - മെയ്‌ 25
ആദ്യ അലോട്ട്മെന്‍റ് - ജൂണ്‍ 1
മെയിന്‍ അലോട്ട്മെന്‍റ് - ജൂണ്‍ 12
ക്ലാസ്സ്‌ തുടങ്ങുന്നത് - ജൂലൈ 19
സപ്പ്ളിമെന്‍ററി അലോട്ട്മെന്‍റ് - ജൂലൈ 21 മുതല്‍ 19 വരെ

സ്പോര്‍ട്സ് ക്വാട്ട 

റെജിസ്ട്രേഷന്‍ - മെയ്‌ 11 - 25
ഓണ്‍ലൈന്‍ റെജിസ്ട്രേഷന്‍ - മെയ്‌ 26
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - മെയ്‌ 29
ആദ്യ അല്ലോട്ട്മെന്‍റ് - ജൂണ്‍ 1
അവസാന അല്ലോട്ട്മെന്‍റ് - ജൂണ്‍ 11

സിംഗിള്‍ വിന്‍ഡോ സംവിധാനത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു www.hscap.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. സമര്‍പ്പിച്ച ശേഷവും അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. മാറ്റങ്ങള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ അറിയിക്കണം എന്ന് മാത്രം.  രണ്ടു ഘട്ടമായാണ് അലോട്ട്മെന്‍റ് നടക്കുക. ആദ്യ അലോട്ട്മെന്‍റില്‍ താല്‍ക്കാലിക സീറ്റ്‌ ലഭിച്ചവര്‍ പിന്നീട് സീറ്റ്‌ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. മെയിന്‍ ആലോട്മെന്‍റിനു ശേഷവും സ്കൂളും വിഷയവും മാറാനും സാധിക്കും.  ബാക്കി വന്ന സീറ്റുകള്‍ നികത്തുന്നതിനായാണ് സപ്പ്ളിമെന്‍ററി അലോട്ട്മെന്‍റ് നടത്തുന്നത്. ഇതില്‍ സീറ്റ്‌ നേടുന്നവര്‍ കിട്ടിയ സ്കൂള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.