നിപക്ക് മൂന്നാം ഘട്ടവുമുണ്ടാകും സ്ഥിതി ഗുരുതരമാകില്ല പകര്‍ച്ച വ്യാധികള്‍ നേരിടാന്‍ സ്ഥിരം സംവിധാനം വേണം
കോഴിക്കോട്: നിപ വൈറസ് ബാധ മൂന്നാം ഘട്ടവും പിന്നിട്ട ശേഷമേ നിയന്ത്രണ വിധേയമാകൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്. അതേസമയം പകര്ച്ച വ്യാധികള് നേരിടാന് കേരളത്തില് സ്ഥിരം സംവിധാനം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
നിപക്ക് മൂന്നാം ഘട്ടം ഉണ്ടാകുമെങ്കിലും സ്ഥിതി ഗുരുതരമാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്. രോഗികളുമായി ബന്ധം പുലര്ത്തിയവരുടെ ലിസ്റ്റ് ഉണ്ടാക്കി കൃത്യമായ ഫോളോ അപ് ചെയ്താലേ നിപ പടരുന്നത് ഫലപ്രദമായി തടയാനാവൂ.
പകര്ച്ച വ്യാധികളില് മാത്രമല്ല എല്ലാ അസുഖങ്ങളിലും രോഗികളെ സന്ദര്ശിക്കുന്ന കാര്യത്തില് നിയന്ത്രണം കൊണ്ട് വരണം. നിപ നിയന്ത്രണത്തിന് സമൂഹത്തിന്റെ ഭാഗത്ത് നിന്നുള്ള അച്ചടക്കം പ്രധാനമാണെന്നും വിദഗ്ധര് വിലയിരുത്തുന്നു.
