കേസിൽ ഇനിയും പിടിയിലാവാനുള്ള ഒന്നാം പ്രതി ഫാ.എബ്രഹാം വർഗീസും നാലാം പ്രതി ഫാ. ജെയ്സ് കെ ജോർജും കേരളത്തിലേക്ക് കടന്നതായി സൂചനകളുണ്ട്.
തിരുവല്ല: കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല കോടതി തള്ളി. കേസിൽ അറസ്റ്റിലായി റിമാൻഡിൽ തുടരുന്ന ഫാദർ ജോബ് മാത്യുവിന്റേയും ജോൺസൺ വി മാത്യുവിന്റേയും ജാമ്യാപേക്ഷയാണ് തിരുവല്ല കോടതി തള്ളിയത്. കേസിലെ രണ്ട്, മൂന്ന് പ്രതികളാണ് ഇവർ.
അതിനിടെ കേസിൽ ഇനിയും പിടിയിലാവാനുള്ള ഒന്നാം പ്രതി ഫാ.എബ്രഹാം വർഗീസും നാലാം പ്രതി ഫാ. ജെയ്സ് കെ ജോർജും കേരളത്തിലേക്ക് കടന്നതായി സൂചനകളുണ്ട്. ഇരുവരും സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി വരും. ഇരുവരുടേയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി അഞ്ച് ദിവസം കഴിഞ്ഞിട്ടും മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ചിനായിട്ടില്ല.
