നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും പേരിലാണ് മദ്യം പുറത്തെത്തിച്ച് വിൽപന നടത്തിയത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസൻസ് കസ്റ്റംസ് റദ്ദാക്കി. ആറു കോടിയുടെ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വിദേശത്തു നിന്നെത്തിയ യാത്രക്കാരുടെ പേരിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യം പുറത്ത് മറിച്ചു വിറ്റുവെന്ന് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും പേരിലാണ് മദ്യം പുറത്തെത്തിച്ച് വിൽപന നടത്തിയത്.
