പണം പിൻവലിക്കുന്ന സന്ദേശങ്ങള്‍ ഫോണിൽ വന്നിരുന്നെങ്കിലും ഇതൊന്നും മനസിലാക്കാൻ ശ്രീദേവിക്ക് കഴിഞ്ഞില്ല. വീട്ടിൽ വാടകക്ക് താമസിക്കുന്നവരെ കാണിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്
തിരുവനന്തപുരം: കണിയാപുരത്ത് ഓൺലൈൺ തട്ടിപ്പിനിരയായ വീട്ടമ്മക്ക് ഒരു ലക്ഷത്തിപതിനാറായിരം രൂപ നഷ്ടമായി. കണിയാപുരം ഐ ഒ ബി ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. മുരുക്കുംപുഴ സ്വദേശി ശ്രീദേവിയാണ് തട്ടിപ്പിനിരയായത്. നവംബർ 26 മുതൽ ഡിസംബർ 12വരെ 15 തവണകളായായിട്ടാണ് ഓൺലൈൻ തട്ടിപ്പ് നടന്നത്. ഇ പേമെന്റിലൂടെ മുംബൈ വഴിയാണ് പണം നഷ്ടമായതെന്നാണ് ബാങ്കിന്‍റെ സ്റ്റേസ്റ്റ് മെന്‍റിലൂടെ കണ്ടെത്തിയത്.
പണം പിൻവലിക്കുന്ന സന്ദേശങ്ങള്‍ ഫോണിൽ വന്നിരുന്നെങ്കിലും ഇതൊന്നും മനസിലാക്കാൻ ശ്രീദേവിക്ക് കഴിഞ്ഞില്ല. വീട്ടിൽ വാടകക്ക് താമസിക്കുന്നവരെ കാണിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. തുടർന്ന് ബാങ്ക് മാനേജർക്കും ആറ്റിങ്ങൾ ഡിവൈഎസ്പി തിരുവനന്തപുരം സൈബർ സെൽ എന്നിവർക്ക് പരാതി നൽകി. എന്നാല്‍ പണം നഷ്ടമായതിനെക്കുറിച്ച് വ്യക്തമാക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു.
