രേവന്ത് റെഡ്ഡ്ിയെ    ഡാഷ്മോനേ എന്ന് മുഖ്യമന്ത്രി വിളിക്കരുതായിരുന്നു

കോട്ടയം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഢാഷ് മോനേയെന്ന വിളിച്ച മുഖ്യമന്ത്രിക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. പോകുന്ന പോക്കിൽ ഒരു തെറികൂടി പറഞ്ഞിട്ട് പോകാമെന്ന നിലപാടിലാണ് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രി അസഭ്യം പറഞ്ഞത്.ഡാഷ്മോനേ എന്ന് മുഖ്യമന്ത്രി വിളിക്കരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്തിക്കെതിരെ കെ മുരളീധരനും രംഗത്തെത്തി. ഡാഷ് മോനെ പ്രയോഗം മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നു.രേവന്ത് റെഡ്ഡി പറഞ്ഞത് ഒരു സിനിമ ഡയലോഗ്.അതിന് ഒരു സിനിമ ഡയലോഗ് തന്നെ മറുപടി നല്കായിരുന്നു.ഇനി നാളെ കുട്ടികൾ പരസ്പരം ഡാഷ് മോനെ എന്ന് വിളിച്ചാൽ അധ്യാപകർ എങ്ങനെ വഴക്ക് പറയുമെന്നും അദ്ദേഹം ചോദിച്ചു

രേവന്ത് റെഡിക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ എം ഷാജിയും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പദവിയിലിരുന്ന് പിണറായി കേരളത്തെ അപമാനിക്കുകയാണെന്ന് ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭരണം മാറാൻ പോകുന്നു എന്നതാണ് പിണറായിയുടെ പ്രശ്നം. പിണറായി കട്ട മുതൽ ചർദ്ദിപ്പിക്കാൻ പറ്റിയ കുട്ടികൾ നിയമസഭയിൽ വരുന്നുണ്ട്. പിണറായിക്ക് ഇപ്പോൾ ഇളകിയതിന്റെ മൂർദ്ധന്യത്തിൽ ഇളകുന്നത് കാണിച്ചുകൊടുക്കുമെന്നും ഷാജി പറഞ്ഞു