തകരാറിലാകുന്ന ഹൃദയത്തിൻ്റെ സ്ഥാനത്ത് കൃത്രിമഹൃദയം വെച്ചുപിടിപ്പിക്കുന്ന കാലം വിദൂരമല്ല. സിറ്റ്സ്വർലാൻ്റിലെ ഒരു കൂട്ടം ഗവേഷകരാണ് ഇൗ നേട്ടത്തോട് അടുക്കുന്ന കണ്ടുപിടുത്തം നടത്തിയത്. മനുഷ്യ ഹൃദയത്തെ പോലെ തുടിക്കുന്ന ത്രിഡി ഹൃദയത്തെ സിലിക്കൺ കൊണ്ടാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്.
വലത് വെൻട്രിക്കിളും ഇടത് വെൻട്രിക്കിളും ഹൃദയ അറയും എന്നുവേണ്ട മനുഷ്യ ഹൃദയത്തിലെ എല്ലാ ഘടകങ്ങളോടു കൂടിയാണ് ഈ കൃത്യമ ഹൃദയം നിർമ്മിച്ചിരിക്കുന്നത്. സമ്മർദമുള്ള വായുവിനെ സ്വീകരിക്കാനും പുറംതള്ളാനുമുള്ള കഴിവും ഇൗ ഹൃദയത്തിനുണ്ട്. എന്നാൽ മൂവായിരം ഹൃദമിടിപ്പും 45 മിനിറ്റും മാത്രമാണ് കൃത്രിമ ഹൃദയത്തിനുള്ളത്. ഹൃദയവാൽവ് ഉൾപ്പെടെയുള്ള കൃത്രിമ അവയവങ്ങൾ വികസിപ്പിച്ചെടുത്ത ആരോഗ്യമേഖലയിൽ പുതിയ സിലിക്കൺ നിർമിത ഹൃദയം പുതിയ പ്രതീക്ഷ നൽകുന്ന കണ്ടുപിടുത്തമാണെന്നാണ് വൈദ്യ ശാസ്ത്രലോകത്തിെൻറ വിലയിരുത്തൽ.
ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പകരം വെക്കാനാകുന്ന ചികിത്സാരീതിയുടെ അടുത്തെത്താൻ കഴിയുന്നതാണ് കണ്ടുപിടുത്തമെന്നാണ് വിലയിരുത്തൽ. സ്വിറ്റ്സർലാൻ്റിലെ ഇ.ടി.എച്ച് സൂറിച്ചിലെ ഗവേഷകരാണ് ശ്രദ്ധേയ കണ്ടുപിടുത്തത്തിന് പിന്നിൽ. സിലിക്കൺ നിർമിത ഹൃദയത്തിൻ്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗവേഷക സംഘം. രോഗിക്ക് അനുസൃതമായ പൂർണമായും കൃത്രിമഹൃദയം നിർമിക്കൽ ആണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗവേഷണ സംഘാംഗം നിക്കോളാസ് കോസ് പറഞ്ഞു.
