Asianet News MalayalamAsianet News Malayalam

അഫ്​ഗാൻ ജനത പറയുന്നു,  സയിദ്​ ബസാം പച്ച...  നിങ്ങ​ളാണെടാ പൊലീസ്​

This Brave Afghan Policemans Hug Stopped A Suicide Bomber From Killing More People
Author
First Published Nov 18, 2017, 10:48 AM IST

ജീവത്യാഗം ചെയ്​ത സൈനികരും പൊലീസുകാരും  ജനമനസുകളിൽ മരണമില്ലാത്തവരാണ്​. അത്തരം ഒരു പൊലീസുകാര​ന്‍റെ വീര കഥ കൂടി പുറത്തുവരുന്നു. വൊടിയൊച്ചകൾ നിലക്കാത്ത അഫ്​ഗാനിസ്​ഥാനി​ന്‍റെ മണ്ണിൽ നിന്നാണ്​ അനേകരുടെ ജീവൻ കാത്ത്​ ആ പൊലീസുകാരൻ മരണ ദൂതുമായി എത്തിയ മനുഷ്യ ബോംബിനെ വാരിപ്പുണർന്നത്​​. പൊട്ടിത്തെറിയിൽ ചിതറിത്തെറിച്ച ലഫ്​റ്റനൻറ്​ സയിദ്​ ബസാം പച്ച എന്ന പൊലീസുകാരൻ അങ്ങനെ അഫ്​ഗാൻ ജനതയുടെ മനസി​ൽ ജ്വലിക്കുന്ന കനലായി മാറി. 

സയിദ്​ ബസാം പച്ച മറ്റ്​ പൊലീസുകാർക്കൊപ്പം പൊതുപരിപാടി നടക്കുന്ന ഹാളി​ന്‍റെ സുരക്ഷാ ഡ്യൂട്ടിയിൽ വ്യാപൃതനായിരുന്നു. ഒ​ട്ടേറെ പൊതുജനങ്ങളും വിശിഷ്​ടാതിഥികളും പ​ങ്കെടുക്കുന്ന പരിപാടിക്ക്​ നേരെ ആക്രമണ ഭീതി നിലനിന്നിരുന്നു. സുരക്ഷാ ഗേറ്റിൽ സംശയാസ്​പദമായി എത്തിയ ആളെ ബസാം പച്ച തടഞ്ഞു. തടഞ്ഞതോടെ ഒാടാൻ തുടങ്ങിയ ആൾക്ക്​ ​നേരെ ആക്രോശിച്ചുകൊണ്ട്​ പച്ച ഒാടിയടുത്തു. ഹാളിലേക്ക്​ ഒാടാൻ ശ്രമിച്ച മനുഷ്യ ബോംബിനെ പച്ച ബലമായി കെട്ടിപ്പിടിച്ചു തടഞ്ഞുനിർത്തി.

കോട്ടിനടിയിൽ ഒളിപ്പിച്ചിരുന്ന സ്​ഫോടക വസ്​തു ഉപ​യോഗിച്ച്​ അയാൾ സ്വയം പൊട്ടിത്തെറിച്ചു. പച്ച ഉൾപ്പെടെ ഏഴ്​ പൊലീസുകാരും ആറ്​ സാധാരണക്കാരും സ്​ഫോടനത്തിൽ കൊല്ലപ്പെട്ടു. ഏഴ്​ പൊലീസുകാർ ഉൾപ്പെടെ 18 പേർക്ക്​ പരിക്കേറ്റു. ചെറിയ സംശയം മാത്രമായിരുന്നു മനുഷ്യബോംബിനെക്കുറിച്ച്​ ഉയർന്നിരുന്നതെന്ന്​ പൊലീസ്​ വക്​താവ്​ ബാസിർ മുജാഹിദ്​ പറയുന്നു. പക്ഷെ പച്ച വീര പുരുഷനാണ്​. മരിച്ച മറ്റ്​ പൊലീസുകാരും വീരരാണെങ്കിലും അതിൽ പച്ച പ്രത്യേകിച്ചും വീരനാണ്​.

This Brave Afghan Policemans Hug Stopped A Suicide Bomber From Killing More People

മനുഷ്യബോംബായി മാറിയ ആൾ എല്ലാം മറികടന്ന്​ മു​ന്നോട്ടുപോയിരുന്നെങ്കിൽ എന്ത്​ സംഭവിക്കുമെന്ന്​ സങ്കൽപ്പിക്കാൻ ​പോലുമാകുന്നില്ലെന്നും മുജാഹദ്​ പറയുന്നു. മനുഷ്യബോംബ്​ ഗേറ്റിൽ എത്തുന്നത്​ വരെ പച്ച ഹാളിനകത്ത്​ അതിഥികളോടൊപ്പമായിരുന്നു. അത്​ കഴിഞ്ഞ്​ സുരക്ഷ ഗേറ്റിൽ എത്തിയപ്പോഴാണ്​ ആക്രമണകാരി എത്തുന്നത്​.  സംശയത്തോടെ കണ്ട പച്ച അവനെ കെട്ടിപ്പിടിക്കുകയായിരുന്നു. പച്ചയുടെ ധീരതക്ക്​ മുന്നിൽ അഫ്​ഗാൻ ജനത അഭിവാദ്യമർപ്പിക്കുന്നു. സ്​ഫോടനത്തിന്‍റെ ഉത്തരവാദിത്വം ​ഐ.എസ്​ ഏറ്റെടുത്തിട്ടുണ്ട്​. സ്​ഫോടനത്തിൽ പങ്കില്ലെന്ന്​ താലിബാൻ വ്യക്​തമാക്കുകയും ചെയ്​തു.

This Brave Afghan Policemans Hug Stopped A Suicide Bomber From Killing More People

Follow Us:
Download App:
  • android
  • ios