ഒരു സ്കൂളിലെ 45 പെണ്‍കുട്ടികളുടെ ഫീസ് അടക്കുന്നത്, സ്കൂളിലെ ക്ലര്‍ക്ക്.കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ എംപിഎച്എസ് സ്‌കൂളിലെ ക്ലര്‍ക്കാണ് ബസവരാജ്

ഒരു സ്കൂളിലെ 45 പെണ്‍കുട്ടികളുടെ ഫീസ് അടക്കുന്നത്, സ്കൂളിലെ ക്ലര്‍ക്ക്.കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ എംപിഎച്എസ് സ്‌കൂളിലെ ക്ലര്‍ക്കാണ് ബസവരാജ്. ഈ അധ്യയന വര്‍ഷം മുതല്‍ ബസവരാജ് സ്‌കൂളിലെ പാവപ്പെട്ട 45 കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ചിലവ് മുഴുവനാണ് ഏറ്റെടുത്ത് മാതൃകയായത്. കഴിഞ്ഞ വര്‍ഷമാണ് അസുഖം ബാധിച്ച് ബസവരാജിന്റെ മകള്‍ മരിക്കുന്നത്.

തന്റെ മകള്‍ ആ അച്ഛന് എത്രമാത്രം പ്രിയയപ്പെട്ടതായിരുന്നു എന്ന് ബസവരാജിന്റെ ഈ പ്രവൃത്തിയിലൂടെ വ്യക്തമാകുകയാണ്. 
പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണ്. ഞങ്ങള്‍ക്ക് ഫീസടയ്ക്കാന്‍ കഴിയില്ല. അത് ഇപ്പോള്‍ ബസവരാജ് സാര്‍ ആണ് അടയ്ക്കുന്നത്. അദ്ദേഹത്തിന്റെ മകളുടെ ഓര്‍മയ്ക്കായാണ് ഈ സഹായം. അവളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു'. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനികളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.