ദില്ലി: സംസ്കൃത പഠനവും മന്ത്രപാരായണവും ബുദ്ധിയും ഓര്‍മശക്തിയും വളര്‍ത്തുമെന്ന് പഠനം. സംസ്കൃതം എഴുതുകയും വായിക്കുകയും ചെയ്താല്‍ ചിന്താശേഷി വര്‍ധിക്കുമെന്നും ബുദ്ധിക്ക് ഉണര്‍വുണ്ടാകുമെന്നും പഠനം പറയുന്നു. സയന്‍റിഫിക് അമേരിക്കന്‍ ജേര്‍ണലിലില്‍ ന്യൂറോശാസ്ത്രജ്ഞനായ ജെയിംസ് ഹര്‍ട്സല്‍ എഴുതിയ പഠനവിവരം വിശദീകരിക്കുന്ന ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. ഹര്‍ട്സെല്‍ ടിബറ്റന്‍, ഹാര്‍വാര്‍ഡ്, കൊളംബിയ യൂണിവേഴ്സിറ്റികളില്‍ നിന്നാണ് സംസ്കൃതം പഠിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ട്രന്റോയില്‍ നിന്ന് ന്യൂറോസയന്‍സിലും ഇദ്ദേഹം പഠനം നടത്തിയിട്ടുണ്ട്.

ആകെ പഠനത്തില്‍ പങ്കെടുത്ത 42 പേരില്‍ 21 പേര്‍ ശാസ്ത്രീയമായി യജുര്‍വേദം പഠിച്ച പണ്ഡിതന്‍മാരായിരുന്നു. ബാക്കിയുള്ളവര്‍ സംസ്കൃതം പഠിക്കാത്തവരും. സംസ്കൃതം പറയുകയും ചിന്തിക്കുകയും ചെയ്യുമ്പോള്‍ ശരിയായ ചിന്തകള്‍ കൂടുമെന്നും മറ്റേത് ഭാഷയും ഉള്‍ക്കൊള്ളാന്‍ എളുപ്പമാകുമെന്നും ഹര്‍ട്സെല്‍ പറയുന്നു. കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള പ്രത്യേക ശേഷി സംസ്കൃത പഠനത്തിലൂടെ സാധ്യമാകുമെന്നും പഠനം പ്രസ്താവിക്കുന്നുണ്ട്.

ഹര്‍ട്സെല്ലിന്‍റെ ലേഖനം ഇവിടെ വായിക്കാം:A Neuroscientist Explores the "Sanskrit Effect"