സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന ഒരു ചിത്രത്തിനു പിന്നാലെയാണ് സൈബര്‍ലോകം ചിത്രത്തിന്‍റെ പ്രത്യേകത എന്താണെന്നല്ലേ? കാഴ്ചക്കാരെ ആകെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു ചിത്രമാണിത്
ആദ്യ കാഴ്ചയില് അല്പ്പം ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ഫോട്ടോയുടെ പിന്നാലെയാണ് ഇപ്പോള് സൈബര്ലോകം. ഒരു യുവതിയും യുവാവും ആലിംഗനം ചെയ്ത് നില്ക്കുന്ന ചിത്രമാണ് സോഷ്യല്മീഡിയയില് വൈറലാകുന്നത്.
ചിത്രത്തിന്റെ പ്രത്യേകത എന്താണെന്നല്ലേ? ചിത്രത്തില് പുരുഷന്റെയും സ്ത്രീയുടെയും രൂപം ഉണ്ടെങ്കിലും ഒറ്റനോട്ടത്തില് പെണ്ണിന്റെ ഉടലില് ആണിന്റെ ശിരസ് ഇരിക്കുന്നതായി തോന്നാം. തിരിച്ചും അങ്ങനെ തന്നെ. ആദ്യ കാഴ്ചയിലെ ഈ ആശയക്കുഴപ്പം തന്നെയാണ് ചിത്രം ഇത്ര വൈറലാകാനുള്ള കാരണവും. മെയ് 24ന് ട്വിറ്ററിലൂടെയാണ് ഇൗ ചിത്രം ഷെയര് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തിനകം ഒരു ലക്ഷത്തിലധികം ലൈക്കും 45,000 റിട്വീറ്റുകളും സ്വന്തമാക്കി.
ആദ്യ കാഴ്ചയില് യുവാവ് ഹീല് ചെരുപ്പ് ഇട്ടിരിക്കുന്നതായി ഒരു ട്വിറ്റര് ഉപഭോക്താവ് പ്രതികരിച്ചു. അതേസമയം, മറ്റുചിലര് ചിത്രത്തെ വിശദീകരിച്ചത് വേറെ രീതിയിലാണ്. ഒരേ ചിത്രത്തിന് നിരവധി വിശദീകരണങ്ങളാണ് കാഴ്ചക്കാരില് നിന്ന് എത്തിയത്.
ഒടുവില്, മറ്റൊരു ട്വിറ്റര് ഉപഭോക്താവ് ചിത്രത്തെ സംബന്ധിച്ച ഡയഗ്രാം തന്നെ തയ്യാറാക്കി. യഥാര്ത്ഥത്തില് ചിത്രം എങ്ങനെയാണെന്ന് എടുത്തതെന്നും പ്രേക്ഷകരുടെ സംശയം ദുരീകരിക്കുന്നതുമായിരുന്നു ഈ വിശദീകരണം.
