മൊബൈല്‍ ക്യാമറക്ക് പകരം ചെരിപ്പ് കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് പോസ് ചെയ്യുന്ന കുരുന്നുകളുടെ സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ബിഗ് ബിയുടെ സംശയവും ശ്രദ്ധ നേടുന്നു

മുംബൈ: മൊബൈല്‍ ക്യാമറക്ക് പകരം ചെരിപ്പ് കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് പോസ് ചെയ്യുന്ന കുരുന്നുകളുടെ സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ബിഗ് ബിയുടെ സംശയവും ശ്രദ്ധ നേടുന്നു. നിഷ്കളങ്കമായ ഈ ചിത്രം ബോളിവുഡിലടക്കം നിരവധി പേര്‍ ഷെയര്‍ ചെയ്തതോടെ കുട്ടികള്‍ താരങ്ങളായി. ഇവര്‍ ആരെന്നോ ഇവരുടെ മറ്റ് വിവരങ്ങളോ ഇല്ലെങ്കിലും ബിഗ് ബി അമിതാഭ് ബച്ചന്‍ വരെ 'ചെരിപ്പ് സെല്‍ഫി' ചിത്രം ശ്രദ്ധിച്ചു. 

ബൊമന്‍ ഇറാനി, അനുപം ഖേര്‍, അതുല്‍ കസ്ബേക്കര്‍ തുടങ്ങിയവരുടെയും മനം കവര്‍ന്ന ചിത്രമാണ് ഇത്. ഇ​റാ​നി​യു​ടെ ട്വീ​റ്റി​ന്​ 33,000ത്തോ​ളം ലൈ​ക്കു​ക​ളും 5000ത്തി​ലേ​റെ റീ​ട്വീ​റ്റു​ക​ളു​മാ​ണ്​ ല​ഭിച്ചത്. ഈ കുട്ടികളെ ആര്‍ക്കെങ്കിലും അറിയാമോ എന്നാണ് ഫോട്ടോഗ്രാഫറും നിര്‍മാതാവുമായ അതുല്‍ കസ്ബേക്കര്‍ ചിത്രം പോസ്റ്റ് ചെയ്ത് ചോദിച്ചത്. എന്നാല്‍ ആ​ദ​ര​വോ​ടെ​യും ക്ഷ​മാ​പ​ണ​ത്തോ​ടെ​യും എ​ന്ന്​ പ​റ​ഞ്ഞു​കൊ​ണ്ട്​ ഇ​ത്​ ​ഫോട്ടോഷോ​പായി തോന്നുന്നുവെന്നാണ് ബിഗ് ബി അതുലിന്‍റെ പോസ്റ്റിന് താഴെ പ്രതികരിച്ചത്. ചെരിപ്പ് ഫോണ്‍ ആക്കി പിടിച്ച കുട്ടിയുടെ കൈക്ക് അസാധാരണ വലുപ്പം തോന്നിക്കുന്നുവെന്നാണ് ബച്ചന്‍ പറയുന്നത്. തുടര്‍ന്ന് ആ വഴിക്കും ചര്‍ച്ച നടക്കുന്നുണ്ട്. 

സ്​​മാ​ർ​ട്​​ഫോ​ണി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ൽ ചി​ത്ര​ങ്ങ​ൾ​ക്ക്​ അ​ങ്ങ​നെ സം​ഭ​വി​ക്കാ​മെ​ന്ന് വി​ദ​ഗ്​​ധ​ർ പ​രി​ശോ​ധി​ച്ച​തി​ൽ മ​ന​സ്സി​ലാ​യെ​ന്നും ബ​ച്ച​ന്​ അ​തു​ൽ മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. ഏ​താ​യാ​ലും കു​ട്ടി​ക​ളു​ടെ മു​ഖ​ത്തെ നി​റ​ഞ്ഞ ചി​രി​യി​ൽ വി​ട​രു​ന്ന നി​ഷ്​​ക​ള​ങ്ക​ത​യും ക്യാമ​റ സെ​ൽ​ഫി​ക്കു മു​ന്നി​ലെ​ന്ന പോ​ലെ​യു​ള്ള ത​നി സ്വാ​ഭാ​വി​ക​ത​യും ആ​ണ്​ ഈ ​അ​ജ്ഞാ​ത ചി​ത്രം ഇത്രയധികം ആഘോഷിക്കപ്പെടാന്‍ ഇടയാക്കിയത്. 

Scroll to load tweet…
View post on Instagram
Scroll to load tweet…
Scroll to load tweet…
Scroll to load tweet…