കൊച്ചി: കായല്‍ കൈയേറിയെന്ന ആരോപണത്തില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. കമ്പനി തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കേണ്ടത് തന്നെയല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോർട്ട് വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നതാണെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യത്മാക്കി.
കളക്ടർ തോമസ് ചാണ്ടിക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു. തോമസ് ചാണ്ടിക്കെതിരായ ആരോപണം മന്ത്രിയാകുന്നതിന് മുൻപുള്ളതെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയില്‍ പറഞ്ഞു. ചാണ്ടിയെ ന്യായീകരിച്ച സ്റ്റേറ്റ് അറ്റോർണിയെയും തോമസ് ചാണ്ടിയുടെ അഭിഭാഷകനെയും ഹൈക്കോക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
നിങ്ങൾ പൊതുജനവിചാരണ നേരിടുകയാണെന്ന് തൻഖയോട് കോടതി പറഞ്ഞു. കോടതി നിങ്ങളെ സംരക്ഷിക്കണമോയെന്ന് തൻഖയോട് കോടതി ചോദിച്ചു. 2014 ലെ കളക്ടറുടെ റിപ്പോർട്ടിൽ എന്തുകൊണ്ട് നടപടി എടുത്തില്ല?. റിപ്പോർട്ടിൽ അന്വേഷണം നടക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു.
