പാലക്കാട്: തോലന്നൂര്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ സദാനന്ദനെയും, ഷീജയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു . സെപ്തംബര്‍ 31 വരെയാണ് കസ്റ്റഡി കാലാവധി. കേസിലെ കൂടുതല്‍ തെളിവെടുപ്പ് ഈ ദിവസങ്ങളില്‍ നടക്കും.

തോലന്നൂര്‍ സ്വദേശികളായ സ്വാമിനാഥനെയും ഭാര്യ പ്രേമകുമാരിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളായ , സ്വാമിനാഥന്‍റെ മരുമകള്‍ ഷീജ, ഇവരുടെ സുഹൃത്തായ സദാനന്ദന്‍ എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യലിനും, തെളിവ് യില്‍ ശേഖരിക്കുന്നതിനും ആയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്പ് തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നെന്ന് കാണിച്ച് സ്വാമിനാഥന്‍ പൊലീസില്‍ പരാതി നല്കിയിരുന്നു. പ്രതി സദാനന്ദന്‍ തന്നെയാണ് ഈ ശ്രമങ്ങള്‍ക്ക് പിന്നിലും എന്ന് പൊലീസിനോട് കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ ഇതേ സംബന്ധിച്ച് കൂടുതല്‍ തെളിവെടുപ്പും നടത്തേണ്ടതുണ്ട്.

രണ്ട് തവണ സ്വാമിനാധനെ ഷോക്കടിപ്പിച്ച് കൊല്ലാനാണ് ശ്രമിച്ചത്. ഇതിന് ഉപയോഗിച്ച സാധനങ്ങള്‍ പ്രദേശത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതായാണ് സദാനന്ദന്‍ പറഞ്ഞത്. ഷോക്കടിപ്പിച്ച് കൊല്ലാനുള്ള ശ്രമങ്ങള്‍ പാഴായതോടെയാണ് സ്വാമിനാഥനെ തലയ്ക്കടിച്ചും, വയറില്‍ കുത്തിയും കൊലപ്പെടുത്തിയത്. ഭാര്യ പ്രേമകുമാരിയെ കത്തി കൊണ്ട് കുത്തിയും , ശ്വാസം മുട്ടിച്ചും ആണ് കൊലപ്പെടുത്തിയത്. സദാനന്ദന്‍റെ മരുമകള്‍ ഷീജയുടെ അറിവോടെയും, ഷീജ ആവശ്യപ്പെട്ടപ്രകാരവുമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് സദാനന്ദന്‍റെ മൊഴി.