ഇടുക്കി: എല്ലപ്പെട്ടിയില്‍ ദൂരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഗണേന്റെ(38) മരണം ഹ്യദയാഘാതം മുലമെന്ന് സൂചന. ബുധനാഴ്ച മൂന്നാര്‍ സി.ഐ സാംജോസിന്റെ നേത്യത്വത്തില്‍ പോലീസ് സര്‍ജന്‍ നടത്തിയ പോസ്റ്റുമാട്ടത്തില്‍ അസ്വഭാവികത കണ്ടെത്താന്‍ കഴിഞ്ഞില്ല. ശരീരഭാഗങ്ങളുടെ രാസപരിശോധന ഫലം ലഭിച്ചാല്‍ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളു. ഗണേഷന്‍ മരിച്ചത് ഫാക്ടറിയില്‍ ജോലിചെയ്യുന്നതിനെടെയാണോ അല്ലെങ്കില്‍ ഫാക്ടറിക്ക് പുറത്തുവെച്ചാണോയെന്നത് സംബന്ധിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. 

വീട്ടില്‍ നിന്നും രാത്രി ഫാക്ടറിയില്‍ ജോലിക്കായിപോയ ഗണേഷനെ പുലര്‍ച്ചെ സമീപത്തെ പുല്‍മേട്ടില്‍ മരിച്ചനിലയിലാണ് ഭാര്യ ഹേമലത കണ്ടെത്തിയത്. മരണത്തില്‍ ദൂരൂതയുള്ളതായി ഹേമലയക്ക് സംശയമുണ്ടായിരുന്നെങ്കിലും പോസ്റ്റുമാട്ടത്തിന് പണചിലവ് അധികമാണെന്ന് തലൈവര്‍മാര്‍ അറിയിച്ചതോടെ പിന്‍മാറുകയായിരുന്നു. ഭര്‍ത്താവിന്റെ മ്യതദേഹം കുഴിച്ചിടുന്നതിന് പകരം സഹപ്രവര്‍ത്തകര്‍ കത്തിക്കാന്‍ ശ്രമിച്ചതോടെ മരണകാരണം കണ്ടെത്താന്‍ സംസ്ഥാന പോലീസ് മേധാവിക്കും മന്ത്രിമാര്‍ക്കും പരാതിനല്‍കുകയായിരുന്നു.